സുൽത്താൻ ബത്തേരി: ബത്തേരി നഗരത്തിനടുത്ത്
കാറുമായി കൂട്ടിയിടിച്ച് നിയന്ത്രണം വിട്ട സ്വകാര്യ ബസ് മരത്തിലിടിച്ച് മറിഞ്ഞ് ഒരാൾ മരിച്ചു. അമ്പലവയൽ നെല്ലാറച്ചാൽ മലയച്ചൻകൊല്ലി പുൽപ്പാടി വീട്ടിൽ ഭാസ്‌ക്കരന്റെ മകൻ ബിപിൻ (29) ആണ് മരിച്ചത്. 104 പേർക്ക് പരിക്കേറ്റു.
കാർ ഡ്രൈവർ ഉൾപ്പെടെ ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവർ ബത്തേരി താലൂക്ക് ആശുപത്രിയിലും വിവിധ സ്വകാര്യ ആശുപത്രികളിലുമായി ചികിൽസയിലാണ്.
പരിക്കറ്റവരിൽ കൂടുതൽ പേരും ബത്തേരിയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്നവരാണ്. ഇന്നലെ കാലത്ത് ഒമ്പതു മണിയോടെ ബത്തേരിക്കടുത്ത മാനിക്കുനിയിൽ വെച്ചായിരുന്നു അപകടം.
കൽപ്പറ്റയിൽ നിന്ന് സുൽത്താൻ ബത്തേരിക്ക് വരുകയായിരുന്ന ഗീതിക എന്ന ബസ്സും ബത്തേരിയിൽ നിന്ന് കൽപ്പറ്റയിലേക്ക് പേവുകയായിരുന്ന കാറും തമ്മിലായിരുന്നു കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട ബസ് പാതയോരത്തെ മരത്തിലിടിച്ച് മറിയുകയായിരുന്നു. ബസിൽ നിന്ന് പുറത്തേക്ക് തെറിച്ചുവീണ ബിപിന്റെ ദേഹത്തേക്കാണ് ബസ് മറിഞ്ഞത്. സംഭവസ്ഥലത്ത് വെച്ച് തന്നെ ബിപിൻ മരണപ്പെട്ടു.
ഓടികൂടിയ വ്യാപാരികളും തൊഴിലാളികളും, മറ്റ് വാഹനങ്ങളിലെ യാത്രക്കാരും, പൊലീസും ഫയർഫോഴ്സും ചേർന്ന് വാഹനം പൊന്തിച്ചതിന് ശേഷമാണ് ബസിനടിയിൽപ്പെട്ടവരെ പുറത്തെടുത്തത്.
ഗുരുതരമായി പരിക്കേറ്റ കാർ ഡ്രൈവർ നായ്ക്കട്ടി വട്ടപ്പറമ്പൻ അബുബക്കർ (40)നെയും ബസിലെ യാത്രക്കാരിയായ അരിമുള സ്വദേശി സരോജിനി (84) നെയും കോഴിക്കോട് മെഡിക്കൽ കോളേജിലും ബസ് യാത്രക്കാരനായ ഷാഫിയെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.
അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.
സുൽത്താൻ ബത്തേരിയിലെ സ്വകാര്യ പി.എസ്.സി കോച്ചിംഗ് സെന്ററിലെ വിദ്യാർത്ഥിയാണ് ബിപിൻ. അമ്മ പത്മാവതി. അമ്പലവയൽ ആർ.എ.ആർ.എസ്. ജീവനക്കാരനായ ബിനൂപ്, കൊഴുവണ എൽ.പി.സ്‌കൂൾ അദ്ധ്യാപിക ബിബിത എന്നിവർ സഹോദരങ്ങളാണ്. ബിപിന്റെ അമ്മാവന്റേതാണ് അപകടത്തിൽപ്പെട്ട ബസ്. കോച്ചിംഗ് ക്ലാസുകൾ ഇല്ലാത്ത ദിവസം ബസുകളിൽ കണ്ടക്ടറായും ജോലി ചെയ്തിരുന്നു.
പരീക്ഷയും ബത്തേരിയിലെ ഉത്സവവും കാരണം ബസ്സിൽ നിറയെ യാത്രക്കാരായിരുന്നു.
പരിക്കേറ്റ് ബത്തേരി താലൂക്ക് ആശുപത്രിയിലുള്ളവർ:
ആൽബിൻ വാഴവറ്റ (20), സോബിൻ മീനങ്ങാടി (20),ആദർശ് പരിയാരം (20),ഷമിൽ മൈലമ്പാടി (28), ജിഷ്ണു നെടുമ്പാല(20), ജസ്റ്റിൻ കാവുമന്ദം (20), ശാലൂഫ് കരണി (20), അസ്ലം പച്ചിലക്കാട് (20), നിജാസ് കാര്യമ്പാടി (20), സ്‌നേഹ ചുണ്ടേൽ (19), നിത്യ പിണങ്ങോട് (19), റിൻഷ കൊളവയൽ (18), അരുൺ പരിയാരം (18), അക്ഷയ് കൊളഗപാറ(18), റീജ കൽപ്പറ്റ (18), അമൽ (20), അജിടോമി പടിഞ്ഞാറത്തറ (19), ഫസ്ന കാക്കവയൽ (18), പ്രവീണ മീനങ്ങാടി (21), ആതിര കൊളഗപാറ(19), സിസ്റ്റർ റോസ്‌ലിൻ കൽപ്പറ്റ (29), മനു മൈക്കിൾ കാക്കവയൽ (23), റോബിൻ കുമ്പളേരി (19), കുര്യാക്കോസ് മീനങ്ങാടി (67), വിഷ്ണു മീനങ്ങാടി (22), ദിൽഷാന പിണങ്ങോട് (19)
വിവിധ സ്വകാര്യ ആശുപത്രിയിൽ കവിയുന്നവർ: മുഹമ്മദ് സെയ്ഫുദ്ദീൻ കൊളഗപ്പാറ, സാബു കൃഷ്ണഗിരി, വിവേക്, ബേസിൽ അബ്ദുൾ ജബ്ബാർ, നിഹാല കൽപ്പറ്റ, ജസ്ന മുട്ടിൽ, ഫാത്തിമ ഷെറീൻ കൽപ്പറ്റ, അഥിന പിണങ്ങോട് ,വിപിൻ ആവയൽ,അനിത ചീരാംകുനി, സൂര്യ മേപ്പാടി, അനശ്വര മൈലമ്പാടി ,നിഖിത പാതിരിപ്പാലം, സ്വാമിനാഥ് ബിനാച്ചി, എബിൻ പാടിവയൽ, ഫെബിൻ പാതിരപ്പാലം, അബിന മീനങ്ങാടി, നവാനി പാതിരിപ്പാലം, ഷാഫി കൊളഗപ്പാറ, മിനി മണൽവയൽ, വൈഷ്ണവ് മേപ്പാടി, ആതിക കൽപ്പറ്റ ,അതുല്യ മീനങ്ങാടി, ശ്രുതി കൽപ്പറ്റ, സഫന,ശിൽപ്പ, രതീഷ്, അനഖ, സനിത, ഗീതു, അതുല്യ,ബേസിൽ, അമൃത, ലതിക, മുഹമ്മദ്, പുട്ട് സ്വാമി കൊളപ്പാറ, അപർണ കാക്കവയൽ, ഐശ്വര്യ മൈലമ്പാടി, അഭിഷേക് മീനങ്ങാടി, ഹർഷില കൽപ്പറ്റ, ശിവകാന്ത് മീനങ്ങാടി, അമൃത തരിയോട്, ജിഷ കൃഷ്ണഗിരി, എബിൻസൺ കുമ്പളേരി, ജിബിൻ തരിയോട്, ആൽബിൻ കൃഷ്ണഗിരി, സുധീഷ് മീനങ്ങാടി,ഷൈനി മുട്ടിൽ, ജിയ കാവുമന്ദം, ഹർഷിന വൈത്തിരി, ബേസിൽ മൈലമ്പാടി, രമിത് മൈലമ്പാടി, അനുശ്രീ താഴമുണ്ട, ഷഹന ബീനാച്ചി,അഖില, ഫർഹാൻ മുട്ടിൽ, അഞ്ജു കൽപ്പറ്റ, ആര്യ മീനങ്ങാടി, ജീന കൃഷ്ണഗിരി, മുബഷിന മേപ്പാടി, ഷിജിത്ത് നായ്‌ക്കെട്ടി, ഇർഷാൻ മീനങ്ങാടി, ജിജി കുമ്പളേരി, നന്ദന കൊളഗപ്പാറ, പ്രദിഷ് ,ഷിത മീനങ്ങാടി, സിന്ധു മേപ്പാടി.
ബസ് ഡ്രൈവർ മീനങ്ങാടി സ്വദേശി ദേവരാജൻ (53), കണ്ടക്ടർ സതീഷ് (38) എന്നിവരെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിട്ടുള്ളത്.
അപകട കാരണം കാർ ഡ്രൈവറുടെ അശ്രദ്ധ: മോട്ടോർ വാഹനവകുപ്പ്
സുൽത്താൻ ബത്തേരി: മാനിക്കുനിയിൽ ഇന്നലെ ഉണ്ടായ വാഹന അപകടത്തിന് കാരണം കാർ ഡ്രൈവറുടെ അശ്രദ്ധയാണെന്ന് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്‌മെന്റ് വിഭാഗം നടത്തിയ പ്രാഥമിക പരിശോധനയിൽ വ്യക്തമായതായി എൻഫോഴ്സ്‌മെന്റ് ആർ.ടി.ഒ പറഞ്ഞു. കാർ ബസിന്റെ ദിശയിലേക്ക് കയറി വന്ന് ഇടിച്ചപ്പോൾ ബസ് നിയന്ത്രണം വിട്ടാണ് അടുത്ത മരത്തിലിടിച്ച് മറിഞ്ഞത്.ബസിന് അമിത വേഗതയില്ലായിരുന്നു.കാർ വന്ന് ഇടിച്ചതിനെതുടർന്നാണ് ബസ് നിയന്ത്രണം വിട്ടത്.