കോഴിക്കോട്: എനർജി മാനേജ്‌മെന്റ് സെന്ററും കാളാണ്ടിതാഴം ദർശനം ഗ്രന്ഥാലയവും ചേർന്ന് തിരുവനന്തപുരം സെന്റർ ഫോർ എൻവയൺമെന്റ് ആൻഡ് ഡെവലപ്‌മെന്റിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ഊർജ്ജ സംരക്ഷണ ബോധവത്കരണ കാമ്പയിൻ കോഴിക്കോട് താലൂക്ക് ഓഫീസിലെ ക്ലാസുകളോടെ സമാപിച്ചു. താലൂക്ക് ഹെഡ് ക്വാട്ടേഴ്‌സ് ഡെപ്യൂട്ടി തഹസിൽദാർ കെ. ബാലരാജൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് എമർജെൻസി സെൽ സെക്രട്ടറി അബ്ദുൽ ബഷീർ, സ്റ്റാഫ് കൗൺസിൽ പ്രസിഡന്റ് സന്തോഷ്, ദർശനം ഊർജ്ജകിരൺ കൺവീനർ പി. രമേഷ് ബാബു എന്നിവർ പ്രസംഗിച്ചു. ഇ.എം.സി. വിദഗ്ദ്ധൻ കെ. പവിത്രൻ ക്ലാസ് നയിച്ചു.
57 വനിതകൾക്ക് സോളാർ എൽ.ഇ.ഡി ഉപകരണ റിപ്പയറിംഗിൽ വനിതാ പോളിടെക്‌നിക് ലക്ചറർ പി.വി. നാരായണൻ നമ്പീശൻ, ഐ.ടി.ഐ ഇലക്‌ട്രോണിക്‌സ് ക്ലബ് കോ-ഓർഡിനേറ്റർ എൻ. മുരളീകൃഷ്ണൻ, ഗ്രൂപ്പ് ഇൻസ്ട്രക്ടർ എ.പി. സിന്ധു എന്നിവർ പരിശീലനം നൽകി.
എം.എ. ജോൺസൺ റിപ്പോർട്ട് അവതരിപ്പിച്ചു.