വടകര: പ്രധാനമന്ത്രിയുടെ പേരിൽ നാട്ടിൻപുറത്തെ ക്ഷേത്രത്തിൽ വെള്ളാട്ടം നേർന്ന് ആരാധകൻ. ഏറാമല പഞ്ചായത്തിലെ ഓർക്കാട്ടേരി കൂമുള്ളി ക്ഷേത്രത്തിലെ തിറയാട്ടത്തിലാണ് ചാമുണ്ടി വെള്ളാട്ടം നേർന്ന് 2000 രൂപ അടച്ച് റസീറ്റാക്കിയത്. റസീറ്റ് പ്രകാരം ചാമുണ്ടി വെള്ളാട്ടം കെട്ടിയാടിയതായി ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു. നൂറ്റാണ്ട് പഴക്കമുള്ള പുരാതന ക്ഷേത്രമാണിത്. കഴിഞ്ഞ ദിവസമാണ് നരേന്ദ്ര ദാമോദർ ദാസ് മോദിയുടെ പേരിൽ വെള്ളാട്ടം കഴിപ്പിച്ചത്.