msf

കോഴിക്കോട്: മലബാർ ക്രിസ്ത്യൻ കോളേജ് വിദ്യാർത്ഥി ജസ്‌പ്രീത് സിംഗ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഉത്തരവാദികൾക്കെതിരെ നടപടി തേടി എം.എസ്.എഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മാർച്ചിനിടെ സംഘർഷം. ബാരിക്കേഡ് തകർക്കാൻ ശ്രമിച്ച പ്രക്ഷോഭകർക്കതിരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

ലീഗ് ഹൗസിൽ നിന്ന് തുടങ്ങിയ മാർച്ച് കോളേജ് കവാടത്തിലെത്തുംമുമ്പ് പൊലീസ് തടയുകയായിരുന്നു. റോഡിൽ കുറുകെയിട്ട ബാരിക്കേഡ് മറികടക്കാൻ സമരക്കാർ ശ്രമിച്ചതോടെയായിരുന്നു സംഘർഷം. ജലപീരങ്കി പ്രയോഗത്തോടെ സ്ഥിതിഗതികൾ നിയന്ത്രിക്കാൻ പൊലീസിന് കഴിഞ്ഞു.

മാർച്ച് സംസ്ഥാന സെക്രട്ടറി നിഷാദ് കെ.സലീം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അഫ്‌നാസ് ചോറോട് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം ലത്തീഫ് തുറയൂർ, ടി.പി.എം. ജിഷാൻ ,
അനസ് കടലാട്ട്, നൂറുദ്ദീൻ ചെറുവറ്റ, ഷമീർ പായുർ, സാജു റഹ്‌മാൻ, ഷാഫി തറമ്മൽ, അജ്മൽ കൂനഞ്ചേരി, വാജിദ് കൊല്ലം തുടങ്ങിയവർ സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി സ്വാഹിബ് മുഹമ്മദ് സ്വാഗതവും വി.എം.റഷാദ് നന്ദിയും പറഞ്ഞു.

സമരത്തിന് അൻസാർ പെരുവയൽ , അനസ് അൻവർ , ആസിഫ് കലാം , അൽത്താഫ് വെള്ളയിൽ , സി.എം മുഹാദ് , വി.കെ.അജ്മൽ, പി.കെ.മുഹമ്മദലി, ഷാനിബ് ചെമ്പോട് ജുനൈദ് പെരിങ്ങളം, ഇല്യാസ് വെള്ളയിൽ എന്നിവർ നേതൃത്വം നൽകി.

വിദ്യാർത്ഥിയുടെ ആത്മഹത്യയ്ക്ക് കാരണക്കാരായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നത് വരെ പ്രതിഷേധവുമായി മുന്നോട്ടു നീങ്ങുമെന്ന് സംഘടനാ നേതാക്കൾ പറഞ്ഞു. ഗവർണർ, മുഖ്യമന്ത്രി, ഉന്നതവിദ്യാഭ്യാസ മന്ത്രി, ദേശീയ മനുഷ്യാവകാശ കമ്മിഷൻ ചെയർമാൻ എന്നിവർക്ക് പരാതി നൽകുന്നുമുണ്ട്.