കോഴിക്കോട്: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ ആഭിമുഖ്യത്തിൽ ജില്ലയിൽ വിവിധ പരിപാടികൾ ഒരുക്കി. 'സധൈര്യം മുന്നോട്ട്' എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ മേയർ തോട്ടത്തിൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. വനിതാ വികസന കോർപ്പറേഷൻ ബോർഡ് അംഗം അഡ്വ.കെ.പി.സുമതി അദ്ധ്യക്ഷത വഹിച്ചു.
വനിതകൾക്ക് സ്വയംതൊഴിൽ സംരംഭം തുടങ്ങുന്നതിനായി രണ്ട് കോടി രൂപയിലേറെ വരുന്ന വായ്പയുടെ വിതരണം ബോർഡ് അംഗം ടി.വി. മാധവി അമ്മ നിർവഹിച്ചു. ബോർഡ് അംഗം അന്നമ്മ പൗലോസ്, കോഴിക്കോട് കോർപ്പറേഷൻ കൗൺസിലർമാരായ അഡ്വ.സീനത്ത്, ടി.സി.ബിജുരാജ്, വനിത ശിശുക്ഷേമ വകുപ്പ് ജില്ലാ ഓഫീസർ അനിത എസ്ഡലിൻ, കോഴിക്കോട് സിറ്റി വനിതാ സെൽ പോലീസ് ഇൻസ്‌പെക്ടർ പി.എം.ഉമാദേവി, അഡിഷണൽ ഗവ. പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായ അഡ്വ.ആതിര, സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ കോഴിക്കോട് മേഖലാ മാനേജർ ഫൈസൽ മുനീർ, എം.ഇ.എസ്.കോളേജ് പ്രിൻസിപ്പൽ സുമ നാരായണൻ, ഹോളി ക്രോസ് കോളേജ് വൈസ് പ്രിൻസിപ്പൽ ഫിലിപ്പ് ആന്റണി, ബേബി മെമ്മോറിയൽ നഴ്‌സിംഗ് കോളേജ് ലക്ചറർ ബിജി മോൾ എന്നിവർ സംസാരിച്ചു.