കോഴിക്കോട് : അദ്ധ്യാപക നിയമനാംഗീകാരത്തിന് വിദ്യാഭ്യാസ ഓഫീസർമാർക്കുള്ള അധികാരം എടുത്ത് കളഞ്ഞത് പ്രതിഷേധാർഹമാണെന്ന് കെ എസ് ടി യു സംസ്ഥാന കൗൺസിൽ യോഗം അഭിപ്രായപ്പെട്ടു. എ ഇ ഒ, ഡി ഇ ഒ തലത്തിലുണ്ടായിരുന്ന അധികാരം പൊതുവിദ്യാഭ്യാസ ഡയറക്ടറിൽ കേന്ദ്രീകരിച്ചിരിക്കുകയാണ് ഇപ്പോൾ. യു ഡി എഫ് സർക്കാർ കൊണ്ടുവന്ന അദ്ധ്യാപക വിദ്യാർത്ഥി അനുപാതം അട്ടിമറിച്ചതും 1996 മുതൽ അധിക തസ്തികകളിൽ നിയമിക്കപ്പെട്ട അദ്ധ്യാപകർക്ക് നിയമനാംഗീകാരം നൽകാത്തതും ന്യായീകരിക്കാനാവില്ല. ഇത്തരം അദ്ധ്യാപക ദ്രോഹ നടപടികൾ അവസാനിപ്പിക്കണം. ശമ്പള പരിഷ്കരണ നടപടികൾ ത്വരിതപ്പെടുത്തണമെന്നും കൗൺസിൽ ആവശ്യപ്പെട്ടു .
മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി ചെറിയ മുഹമ്മദ് യോഗം ഉദ്ഘാടനം ചെയ്തു. എ കെ സൈനുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. വി.കെ മൂസ സ്വാഗതം പറഞ്ഞു .
പുതിയ ഭാരവാഹികളായി അബ്ദുല്ല വാവൂർ (പ്രസിഡന്റ് ), കരീം പടുകുണ്ടിൽ (ജനറൽ സെക്രട്ടറി), ബഷീർ ചെറിയണ്ടി (ട്രഷറർ), എ സി അത്താവുള്ള, യുസഫ് ചേലപ്പള്ളി, കെ എം അബ്ദുള്ള, ഹമീദ് കൊമ്പത്ത്, എം എസ് സിറാജ്, എം എം ജിജുമോൻ, പി വി ഹുസൈൻ, ടി പി എം ഷറഫുന്നിസ, ടി പി അബ്ദുൽ ഗഫൂർ, കെ വി ടി മുസ്തഫ, ഐ ഹുസൈൻ (വൈസ് പ്രസിഡന്റുമാർ), പി കെ അസീസ് (ഓർഗനൈസിംഗ് സെക്രട്ടറി), പി പി മുഹമ്മദ് (അസോസിയേറ്റ് സെക്രട്ടറി), എം അഹമ്മദ്, പി കെ എം ശഹീദ്, എം എ സെയ്തുമുഹമ്മദ്, കല്ലൂർ മുഹമ്മദലി, നിഷാദ് പൊൻകുന്നം, വി എ ഗഫൂർ, കെ അബ്ദുൽ ലത്തീഫ് (സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.