പുൽപ്പള്ളി: പുൽപ്പള്ളി മാവിലാംതോട്ടിലെ പഴശ്ശി മ്യൂസിയത്തിൽ ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന 96 ലക്ഷം രൂപയുടെ പ്രവർത്തിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ നിർവ്വഹിച്ചു. ലാന്റ് സ്‌കേപ്പ് മ്യൂസിയത്തിൽ ഡിജിറ്റൽ മ്യൂസിയം അടക്കമുള്ള കാര്യങ്ങളാണ് നടപ്പാക്കുന്നത്.
ഡി റ്റി പി സിയുടെ കീഴിലുള്ള ഈ മ്യൂസിയത്തിലേക്ക് സന്ദർശകരെ ആകർഷിക്കാനായി വിവിധ പദ്ധതികളും നടപ്പാക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ പ്രഭാകരൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ വർഗ്ഗീസ് മുരിയൻകാവിൽ, പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ്, ഒ.ആർ.രഘു, എ ദേവകി, ഷൈജു, കെ.എൽ.പൗലോസ് തുടങ്ങിയവർ സംസാരിച്ചു.


(ഫോട്ടൊ- പഴശ്ശി മ്യൂസിയത്തിൽ ജില്ലാ പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് നിർവ്വഹിക്കുന്ന വിവിധ പ്രവർത്തികളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ നിർവ്വഹിക്കുന്നു.)