കോഴിക്കോട്: മലബാർ ക്രിസ്ത്യൻ കോളേജ് വിദ്യാർത്ഥി ജസ്‌പ്രീത് സിംഗിന്റെ ആത്മഹത്യയ്ക്ക് കാരണക്കാരായ കോളേജ് പ്രിൻസിപ്പലിനെയും അദ്ധ്യാപകരെയും സസ്‌പെൻഡ് ചെയ്യണമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. വി.കെ. സജീവൻ ആവശ്യപ്പെട്ടു.
പരീക്ഷ എഴുതാൻ അവസരം തേടി കോളേജിലെത്തിയ വിദ്യാർത്ഥിക്കും രക്ഷിതാവിനും മോശമായ പെരുമാറ്റമാണ് നേരിടേണ്ടി വന്നത്. പഞ്ചാബിൽ പോയി പഠിക്കണമെന്നു വരെ അദ്ധ്യാപകർ പറഞ്ഞു. പ്രിൻസിപ്പലും അദ്ധ്യാപകരും മനുഷ്യത്വപരമായ സമീപനം കൈക്കൊണ്ടിരുന്നെങ്കിൽ ജസ്‌പ്രീതിന് ആത്മഹ്യ ചെയ്യേണ്ടി വരില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അഡ്വ.വി.കെ.സജീവന്റെ നേതൃത്വത്തിൽ നേതാക്കൾ ഇന്നലെ ജസ്‌പ്രീതിന്റെ വീട്ടിലെത്തി. കോർപ്പറേഷൻ കൗൺസിലർമാരായ നമ്പിടി നാരായണൻ, ഇ.പ്രശാന്ത്കുമാർ, ബി.ജെ.പി സംസ്ഥാന സമിതി അംഗങ്ങളായ എം. രാജീവ്കുമാർ, കെ. രജിനേഷ് ബാബു, പി.എം.ശ്യാംപ്രസാദ്, ജില്ലാ സെക്രട്ടറി അഡ്വ. കെ.വി. സുധീർ, യുവമോർച്ച സംസ്ഥാന സെക്രട്ടറി ടി.റെനീഷ്, സൗത്ത് മണ്ഡലം പ്രസിഡന്റ് സി.പി. വിജയകൃഷ്ണൻ, വി. സരേഷ്‌കുമാർ, പ്രശോഭ് കോട്ടൂളി തുടങ്ങിയവർ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.