പരീക്ഷ
25 മുതൽ നടത്താനിരുന്ന അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ എം.എ, എം.എസ്.സി, എം.കോം, എം.എസ്.ഡബ്ലിയു, എം.സി.ജെ, എം.ടി.ടി.എം, എം.ബി.ഇ, എം.ടി.എച്ച്.എം റെഗുലർ,സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് (സി.യു.സി.എസ്.എസ് 2016 മുതൽ പ്രവേശനം) പരീക്ഷ മാർച്ച് 30 മുതൽ നടത്തും.
പൊസിഷൻ ലിസ്റ്റ് വെബ്‌സൈറ്റിൽ
2018 വർഷത്തെ ബി.ടി.എച്ച്.എം (സി.യു.സി.ബി. സി.എസ്.എസ്), ബി.കോം ഓണേഴ്‌സ് (സി.യു.സി.എസ്.എസ്) എ.പി സീരീസ്, 2015 പ്രവേശനം പൊസിഷൻ ലിസ്റ്റ് വെബ്‌സൈറ്റിൽ. പൊസിഷൻ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് നിശ്ചിത ഫീസടച്ച് രസീത് സഹിതം പരീക്ഷാഭവനിൽ ബി.കോം വിഭാഗത്തിൽ അപേക്ഷിക്കണം. തപാലിൽ ലഭിക്കേണ്ടവർ തപാൽ ചാർജ് അടയ്‌ക്കണം.
പി എച്ച്.ഡി മലയാളം
പി.എച്ച്.ഡി പ്രവേശനത്തിന്റെ ഷോർട്ട് ലിസ്റ്റ് വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഷോർട്ട്‌ലിസ്റ്റിൽ മലയാളം വിഭാഗത്തിൽ യോഗ്യത നേടിയവർ 11നകം പഠന വിഭാഗത്തിൽ ഹാജരാവണം. നാല് ഒഴിവുകളുണ്ട്. ഗവേഷണ രൂപ രേഖയും റിസർച്ച് ഗൈഡിന്റെ സമ്മത പത്രവും ഹാജരാക്കണം.
ഹാൾ ടിക്കറ്റ്
10 നാരംഭിക്കുന്ന അഫ്‌സൽ ഉൽ ഉലമ പ്രിലിമിനറി രണ്ടാം വർഷ പരീക്ഷാ ഹാൾ ടിക്കറ്റും പരീക്ഷാ കേന്ദ്രങ്ങളുടെ വിവരങ്ങളും വെബ്‌സൈറ്റിൽ.
പരീക്ഷാഫലം
മൂന്നാം വർഷ ബി.പി.എഡ് സ്‌പെഷ്യൽ സപ്ലിമെന്ററി പരീക്ഷാഫലം വെബ്‌സൈറ്റിൽ.
ഒന്നാം സെമസ്റ്റർ എം.എ പൊളിറ്റിക്കൽ സയൻസ് (സി.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റിൽ.
ഒന്ന്, രണ്ട് സെമസ്റ്റർ ബി.ആർക് റഗുലർ, സപ്ലിമെന്ററി (2004, 2012, 2017 സ്‌കീമുകൾ) പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യ നിർണയത്തിന് 23 വരെ അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റർ എം.എസ്.സി ഫിസിക്‌സ്, എം.എസ്.സി ഫാഷൻ ആൻഡ് ടെക്സ്റ്റൈൽ ഡിസൈനിംഗ് (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യ നിർണയത്തിന് 18 വരെ അപേക്ഷിക്കാം