കുറ്റ്യാടി: ഹരിതനിയമം കർശ്ശനമാക്കിയ കുറ്റ്യാടി പഞ്ചായത്തിൽ പ്ലാസ്റ്ററിക് ക്യാരി ബാഗ് ഉൾപ്പെടെ നിരോധിത പ്ലാസ്റ്റിക് ഉല്ലന്നങ്ങൾ വ്യാപാര സ്ഥാപനങ്ങൾ വ്യാപകമായി വിതരണം ചെയ്യുന്നതിനെ തുടർന്ന് സൂപ്പർ മാർക്കറ്റുകളിലും മത്സ്യ മാർക്കറ്റിലും ആരോഗ്യ വകുപ്പും, പഞ്ചായത്തു ജീവനക്കാരും സംയുക്തമായി റെയ്ഡ്ഡ് നടത്തി. റെയ്ഡിൽ ടൺ കണക്കിന് വിതരണത്തിനായുള്ള നിരോധിത പ്ലാസ്റ്റിക് ക്യാരി ബംഗുകളും ഉല്ലന്നങ്ങളും പിടിച്ചെടുക്കുകയും സൂപ്പർ മാർക്കറ്റുകളായ കുറ്റിയാടി ടൗണിലെ സൂപ്പർ മാർക്കറ്റുകളായ ബിഗ് മാർട്ട്, ഗാലക്‌സി, മത്സ്യ മാർക്കറ്റ് എന്നീ സ്ഥാപനങ്ങൾക്ക് 10,000 രൂപ വീതം പിഴ ചുമത്തുകയും ചെയ്തു.ആരോഗ്യത്തിന് ഹാനികരമായ ചുറ്റുപാടിൽ പ്രവർത്തിക്കുന്ന കടകൾക്ക് നോട്ടീസ് നൽകി പിഴ ചുമത്തുകയും ചെയ്തു.പ്ലാസ്റ്റിക് നിരോധനവുമായി ബന്ധപ്പെട്ട് ടൗണിലെ മുഴുവൻ കടകൾക്കും നോട്ടീസ് നല്കിയിരുന്നു.ഇതിനെതിരെ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങൾക്കെതിരെ വരും ദിനങ്ങളിലും ശക്തമായ നടപടി കൈക്കൊള്ളുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ബുധനാഴ്ച നടന്ന പരിശോധനയിൽ പഞ്ചായത്ത് ജൂനിയർ സൂപ്രണ്ട് ദിവാകരൻ, ജീവനക്കാരായ സതീശൻ, ശ്രുതി എന്നിവരും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരായ ഹെൽത്ത് ഇൻസ്‌പെക്ടർ വി ടി വിനോദ് ,ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ എം.പി പ്രേമജൻ, കെ കെ സലാം എന്നിവർ നേതൃത്വം നല്കി. പിടിച്ചെടുത്ത പ്ലാസ്റ്റിക് ഉല്പന്നങ്ങൾ പഞ്ചായത്ത് ഷെഡ്രിംഗ് യൂനിറ്റിൽ നിന്നും ബ്ലോക്ക് എം.ആർ.എഫ് കേന്ദ്രത്തിലേക്ക് മാറ്റി.