പേരാമ്പ്ര : കേരള സർക്കാർ വില്ലേജ് ഓഫീസിൽ നിന്ന് ലഭിക്കുന്ന സേവനങ്ങൾക്ക് ഫീസ് ഏർപ്പെടുത്തിയ നടപടി റദ്ദാക്കണമെന്നും വർദ്ധിപ്പിച്ച ഭൂമിയുടെ രജിസ്‌ട്രേഷൻ ഫീസ് പിൻവലിക്കണമെന്നും നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കണമെന്നും ആവശ്യപ്പെട്ട് കൂത്താളി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വില്ലേജ് ഓഫീസ് മാർച്ചും ധർണ്ണയും നടത്തി. ഇ.വി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മോഹൻദാസ് ഓണിയിൽ അദ്ധ്യക്ഷത വഹിച്ചു. സത്യൻ കടിയങ്ങാട്, തണ്ടോറ ഉമ്മർ, രാജൻ കെ. പുതിയേടത്ത്, ടി.വി മുരളി, സി.കെ ബാലൻ, സി. പ്രേമൻ, പി.സി. രാധാകൃഷ്ണൻ, ഷിജു പുല്യോട്ട്, പി.കെ നാരായണൻ, കെ.എം കുമാരൻ, പി.കെ. ശ്രീധരൻ നായർ, പി.വി പത്മാവതി, പി.കെ സത്യൻ എന്നിവർ സംസാരിച്ചു.