img202003

മുക്കം: സംവരണം സംസ്ഥാന സർക്കാരിന്റെ ബാധ്യതയല്ലെന്ന സുപ്രീം കോടതി വിധിക്കെതിരെ കേന്ദ്ര സർക്കാർ അപ്പീൽ നൽകാത്തത് സംവരണം അട്ടിമറിക്കാനുള്ള ആർ.എസ്.എസ് അജണ്ടയാണെന്ന് അഡ്വ:സുമേഷ് അച്യുതൻ. കെ.പി.സി.സിയുടെ ഒ.ബി.സി ഡിപ്പാർട്ട്മെന്റ്റ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന ചെയർമാൻ സുമേഷ് അച്യുതൻ നയിക്കുന്ന സംസ്ഥാന ജാഥ " നീതി യാത്ര" വിജയിപ്പിക്കുന്നതിനു കോഴിക്കോട് ജില്ലാ കമ്മിറ്റി മുക്കത്ത് നടത്തിയ പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുക്കം സർവ്വീസ് സഹകരണ ബാങ്ക്ക് ഹാളിൽ കൺവൻഷനിൽ ജില്ലാ ചെയർമാൻ സജീഷ് മുത്തേരി അദ്ധ്യക്ഷത വഹിച്ചു. ബാബു പൈക്കാട്ടിൽ, ഫിലിപ്പ് പാമ്പാറ, സതീശ് വിമലൻ, മുജീബ് ആനക്കയം, സത്യൻ പുതിയാപ്പ, ഷബീർ നടുങ്ങണ്ടി, എം.ടി അഷ്റഫ് , നിഷാബ് മുല്ലോളി, വി.എൻ ശുഹൈബ്, ടി.ടി സുലൈമാൻ, ഫ്രാൻസിസ് മൂക്കിലക്കാട്, നൗഫൽ വട്ടക്കണ്ടി, അഷ്റഫ് പനങ്ങാട്, അബ്ദുൾ സമദ് എരഞ്ഞിമാവ്, പ്രവീൺ പള്ളിത്തൊടി, ജുനൈദ് പാണ്ടികശാല, ലിസ്സി കാരിപ്ര, സുബിൻ തയ്യിൽ, ജംഷിദ് ഒളകര , ഗഫൂർ ഒതയോത്ത്, സിറാജുദീൻ കൊടിയത്തൂർ, ബാബു പൊലുകുന്നത്ത് തുടങ്ങിയവർ സംസാരിച്ചു.