sasi

മാനന്തവാടി: നാളെ വിധിപറയാനിരുന്ന കേസിലെ പ്രതി പരാതിക്കാരിയുടെ വീട്ടുമുറ്റത്ത് തൂങ്ങി മരിച്ച നിലയിൽ. തവിഞ്ഞാൽ പഞ്ചായത്തിലെ ആലാറ്റിൽ അയനിക്കൽ പടിഞ്ഞാറേക്കര ശശിയെയാണ് (53) പരാതിക്കാരിയുടെ മുറ്റത്തോടുചേർന്ന പറമ്പിൽ തൂങ്ങിമരിച്ചത്.

സ്ത്രീത്വത്തെ അപമാനിച്ചുവെന്ന പട്ടിക വർഗ്ഗവിഭാഗത്തിൽപ്പെട്ട സ്ത്രീയുടെ പരാതിയിൽ ശശിയെ പൊലീസ് അറസ്റ്റുചെയ്തിരുന്നു. 2018ൽ തലപ്പുഴ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് പിന്നീട് എസ്.എം.എസ് ഏറ്റെടുത്തു. വാദിഭാഗത്തേയും പ്രതിഭാഗത്തേയും സാക്ഷിവിസ്താരം കഴിഞ്ഞ് എസ്.സി, എസ്.ടി സ്‌പെഷൽ കോടതി ജഡ്ജി നാളെ വിധിപ്രസ്താവിക്കാനിരിക്കെയാണ് സംഭവം. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്കു മാറ്റി.