nochad

പേരാമ്പ്ര: നൊച്ചാട് ചാത്തോത്ത് താഴെ കരിയാത്തൻ അയ്യപ്പക്ഷേത്രത്തിലെ തിറ മഹോത്സവത്തിന് കൊടിയേറി. ചാലിൽ ഇല്ലത്ത് രാധാകൃഷ്ണൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിച്ചു. കെ. സരേന്ദ്രൻ, കെ.എം. കുമാരൻ, സി.സി. രമേശൻ, എം. വികാസ്, പി.കെ. ഷാജി, പി.കെ. ഉമേഷ്, പി.എസ്. നായർ, രാജൻ കണ്ടോത്ത് എന്നിവർ നേതൃത്വം നൽകി. മാർച്ച് 8 ന് ഉച്ചക്കും രാത്രിയും പ്രസാദ ഊട്ട്, 6 മണിക്ക് പ്രാദേശിക കലാകാരൻമാരുടെ കലാപരിപാടികൾ രാത്രി 8.30 ന് ശുഖപുരം രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള തായമ്പക, മാർച്ച് 9ന് ഉച്ചക്ക് പ്രസാദ ഊട്ട്, 5 മണിക്ക് പുളിയുള്ള കണ്ടി താഴെ നിന്ന് ആരംഭിക്കുന്ന ആഘോഷ വരവ്. വനിതകളുടെ ശിങ്കാരിമേളം, കോൽക്കളി ക്ഷേത്ര ചടങ്ങുകൾക്കു പുറമെ രാത്രി 10 മണിക്ക് കോമഡി ഷോ .