കുന്ദമംഗലം: കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് ഇരുപത്തിമൂന്നാം വാർഡിൽ വനിതകളുടെ കൂട്ടായ്മയിൽ ജൈവകൃഷി വിളവെടുപ്പ് നടത്തി. പൂനൂർ പുഴയുടെ തീരത്ത് തൊഴിലുറപ്പ് തെഴിലാളികളും കുടുംബശ്രീ അംഗങ്ങളും ഉൾപ്പെട്ട പെൺ കൂട്ടായ്മയാണ് പയർ, പടവലങ്ങ, വഴുതന, വെണ്ട, മധുര കിഴങ്ങ്, തുടങ്ങിയ ജൈവപച്ചക്കറികൾ കൃഷി ചെയ്തത്. വാർഡ് മെമ്പർ എം ബാബുമോൻ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. എം മിനി, എം പുഷ്പ, പിപി നിഷിത, കെകൗസു, കെവി ലളിത, ഇ ഷൈലജ, എ സ്മിത, പികെ പത്മിനി, പി കൗസു, കെവി തങ്ക മണി, കെപി ബീന, സി വിമല, കെ മിനി, കെപി അനിത, പി സുധ, പിഎം നിർമ്മല, എൻകെ ഷൈലജ, പി നിഷിത, പി ഗീത എന്നിവർ നേതൃത്വം നൽകി.