കൽപ്പറ്റ: താമരശ്ശേരി വഴിയുള്ള വയനാടൻചുരം റോഡിന് കരിന്തണ്ടൻചുരം എന്ന് പേരിടണമെന്ന് വയനാട് പൈതൃക സംരക്ഷണ കർമസമിതി ആവശ്യപ്പെട്ടു. താമരശ്ശേരി വഴിയുള്ള ചുരംറോഡ് കണ്ടെത്തുന്നതിൽ പങ്കു വഹിച്ചയാളാണ് കരിന്തണ്ടൻ. മാർച്ച് എട്ടിന് പീപ്പിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന കരിന്തണ്ടൻ സ്മൃതിയാത്ര മാത്രമാണ് കരിന്തണ്ടനെ അനുസ്മരിക്കുന്ന ഏക പരിപാടി.കരിന്തണ്ടനെ അനുസ്മരിക്കുന്നതിന് കൂടുതൽ ഇടപെടലുകൾ പ്രാദേശിക ഭരണകൂടങ്ങൾ നടത്തണമെന്നും സമിതി ആവശ്യപ്പെട്ടു. യോഗത്തിൽ സമിതി പ്രസിഡന്റ് എ.വി.രാജേന്ദ്രപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. കെ.ടി.സുകുമാരൻ സ്വാഗതം പറഞ്ഞു. സമിതി സെക്രട്ടറി വി.കെ.സന്തോഷ്‌കുമാർ പ്രമേയം അവതരിപ്പിച്ചു. കെ.സി.പൈതൽ,രമണി ശങ്കർ, വി.കെ.സുരേന്ദ്രൻ, എം.രജീഷ് എന്നിവർ സംസാരിച്ചു. ജോയിന്റ് സെക്രട്ടറി എ.ഗണേശൻ നന്ദി പറഞ്ഞു.