news

കുറ്റ്യാടി: പഞ്ചായത്തിലെ എല്ലാ ഘടക സ്ഥാപനങ്ങളും സോളാർ സംവിധാനത്തിലൂടെ ഊർജ്ജ സ്വയം പര്യപ്തത കൈവരിക്കൽ, ടൂറിസം മേഖലയിലെ സാദ്ധ്യതകൾ ഉപയോഗപ്പെടുത്തൽ, ഗ്രാമീണ വനവത്കരണം തുടങ്ങിയ പദ്ധതികൾക്ക് ഊന്നൽ നൽകുന്ന 2020 - 21ലെ വാർഷിക പദ്ധതി ആവിഷ്‌കരിക്കാൻ വേളം പഞ്ചായത്ത് വികസന സെമിനാർ അംഗീകാരം നൽകി. 5.5 കോടി രൂപയാണ് അടങ്കൽത്തുക. പൂളക്കൂൽ കമ്മ്യൂണിറ്റിഹാളിൽ നടന്ന വികസന സെമിനാർ ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി ചെയർപേർസൺ പി.കെ. സജിത ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് വി.കെ. അബ്ദുല്ല അദ്ധ്യക്ഷത വഹിച്ചു. ബഷീർ മാണിക്കോത്ത് കരട് പദ്ധതിയും, വികസന കാഴ്‌ചപ്പാട് വൈസ് പ്രസിഡന്റ് എം. മോളിയും അവതരിപ്പിച്ചു. സെക്രട്ടറി ഇ.ജി. സജീവൻ, കെ.കെ. അന്ത്രു, എം. ഷിജിന, ടി.എം. മൂസ, ഒ. സലാം പ്രസംഗിച്ചു.