# ഗോകുലം കേരള എഫ്.സി - കേരള ബ്ലാസ്റ്റേഴ്സ് പോരാട്ടം
കോഴിക്കോട് : കേരള പ്രീമിയർ ലീഗ് ഫുട്‌ബാൾ ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ ഇന്ന് ഗോകുലം കേരള എഫ്‌സി, കേരള ബ്ലാസ്റ്റേഴ്‌സിനെ നേരിടും. കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ വൈകിട്ട് ആറിനാണ് കിക്കോഫ്. പ്രവേശനം സൗജന്യമാണ്.
സെമിയിൽ കേരള ബ്ലാസ്റ്റേഴ്‌സ് സാറ്റ് തീരൂരിനെയും ഗോകുലം കേരള പൊലീസിനെയുമാണ പരാജയപ്പെടുത്തിയത്. കഴിഞ്ഞ മൂന്നുമാസമായി ആറോളം വിവിധ സ്‌റ്റേഡിയങ്ങളിൽ നടന്ന കേരള പ്രീമിയർ ലീഗിൽ രണ്ടു ഗ്രൂപ്പുകലിലായി പത്ത് ടീമുകളാണ് മാറ്റുരച്ചത്.