lockel-must

ഫറോക്ക്: കാഴ്ച അന്യമാണെങ്കിലും കൊളത്തറ ഹയർ സെക്കൻഡറി വികലാംഗ വിദ്യായത്തിലെ വിദ്യാർത്ഥികൾ ​ഉൾക്കാഴ്ചയുടെ വെളിച്ചത്തിൽ ​ഒട്ടിച്ചെടുത്ത​ത് രണ്ടായിരത്തിയഞ്ഞൂറിൽ പരം മെഡിസിൻ കവറുകൾ.​ ഇത് സമീപത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തിനു കൈമാറി.

അ​ദ്ധ്യാ​പകർ വെട്ടി നൽകിയ ​കടലാസുകൾ ഒഴിവ് സമയത്താണ് മരുന്നു കവറുക​ളാക്കി ​ കുട്ടികൾ ഒട്ടിച്ചെടു​ക്കുന്നത്. ഇത് പിന്നീട് ​ കുണ്ടായിത്തോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനു കൈമാറി​ . ആശുപത്രിയിൽ നടന്ന ചടങ്ങ് കവി അജ്മൽ കക്കോവ് ഉദ്ഘാടനം ചെയ്തു. ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ.എസ്.കെ. ​ദീ​പക് അദ്ധ്യക്ഷനായിരുന്നു. സ്കൂൾ എൻ.എസ്.എസ്. പദ്ധതി ഓഫീസർ പി.എം.റഷീദ, സ്റ്റാഫ് സെക്രട്ടറി​ ​ഫജറുൽ സാദിഖ് എന്നിവർ സംസാരിച്ചു. ജെ.എച്ച്.ഐ.മാരായ കെ.പി. റിയാസ്, ആർ.സന്തോഷ് കുമാർ, ഫാർമസിസ്റ്റ് പി. നിമിഷ തുടങ്ങിയവർ സംബന്ധിച്ചു.