പേരാമ്പ്ര : ലോക വനിതാ ദിനത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് പേരാമ്പ്രയിലെ ആയുർവേദ മെഡിക്കൽ അേസാസിയേഷൻ വനിത വിഭാഗം ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 7 ന് മുതുകാട് ആയുർേവദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും. വനിതാ ദിനമായ 8 ന് കോഴിക്കോട് ദേവി ആയുർവേദ ഡിസ്ട്രിബ്യൂട്ടേഴ്സിന്റെ സഹകരണത്തോടെ പേരാമ്പ്ര അശ്വനി ആയുർവേദ ആശുപത്രിയിൽ അടുക്കള ആരോഗ്യകരമാക്കാം എന്ന ശീർഷകത്തിലാണ് പരിപാടി ഒരുക്കിയിട്ടുള്ളത്. നല്ല ഭക്ഷണത്തിലൂടെ നല്ല ആരോഗ്യം എന്ന ആയുർവേദ തത്വത്തെ അടിസ്ഥാനമാക്കി വനിതകൾക്കായി കുക്കറി ഷോയം നാടൻ വിഭവ പ്രദർശനവും ഒരുക്കിയിട്ടുണ്ട്. ഇടിച്ചക്ക ബിരിയാണി, ചക്കക്കുരു അവലൂസ് പൊടി, മുളയരി പായസം, പത്തില തോരൻ, കപ്പപുട്ട് എന്നീ തെരഞ്ഞെടുക്കപ്പെട്ട ഭക്ഷ്യ വിഭവങ്ങളുടെ പ്രദർശനം ഒരുക്കിയിട്ടുണ്ട്. പരിപാടിയുടെ ഭാഗമായി യോഗ കൺസൽട്ടേഷൻ, ജീവിതശൈലീരോഗ മോഡിഫിക്കേഷൻ ഹെൽപ്പ് ഡെസ്‌ക്, ആരോഗ്യ പ്രദർശനം, സമൂഹത്തിൽ വിവിധ മേഖലകളിൽ പ്രഗത്ഭരായ മുതിർന്ന പൗരന്മാരെ ആദരിക്കൽ, അസോസിയേഷൻ അംഗങ്ങൾ അവതരിപ്പിക്കുന്ന നൃത്ത സംഗിത പരിപാടികൾ എന്നിവ ഒരുക്കിയിട്ടുണ്ട്.

വാർത്താസമ്മേളനത്തിൽ അേസാസിയേഷൻ ഏരിയാ സെക്രട്ടറി ഡോ. അനർഘ വി. ബാലൻ, വനിത കമ്മിറ്റി ചെയർപേഴ്സൺ ഡോ. എസ്.യു. സിലു, കൺവീനർ ഡോ. വി.എൻ. അഞ്ജന, ഡോ. അമൃത പത്മൻ, ഡോ. കെ. ഐശ്വര്യ എന്നിവർ സംബന്ധിച്ചു.