ചാലിയം: മത്സ്യത്തൊഴിലാളി ഗ്രാമത്തിലെ ആദ്യ സർക്കാർ വിദ്യാലയമായ ചാലിയം ഗവ. ഫിഷറീസ് എൽ.പി സ്‌കൂളിന്റെ നൂറാം വാർഷികാഘോഷ പരിപാടികൾക്ക് തുടക്കമായി. പഠനോത്സവം പഞ്ചായത്ത്തല ഉദ്ഘാടനം കടലുണ്ടി പഞ്ചായത്ത് പ്രസിഡന്റ് സി.കെ.അജയകുമാർ നിർവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷൺമുഖൻ പിലാക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. നിഷ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി. രമേശൻ, ഗ്രാമപഞ്ചായത്ത് അംഗം സി. ആയിഷ ബീവി, ബി.പി.ഒ എം.അനൂപ് കുമാർ, പി.ടി.എ പ്രസിഡന്റ് കെ.പി. ജലീൽ, മദർ പി.ടി.എ പ്രസിഡന്റ് കെ. ജസീന, കൺവീനർ പി. സഫീന എന്നിവർ പ്രസംഗിച്ചു. സ്‌കൂളിൽ നിർദ്ദേശ് ഒരുക്കിയ സയൻസ് ലാബ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന മണ്ടേങ്ങാട്ട് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം സി. ആയിഷാബീവി അദ്ധ്യക്ഷത വഹിച്ചു. നിർദ്ദേശ് ഡയറകടർ വി.കെ. സരേന്ദ്രൻ മുഖ്യാതിഥിയായിരുന്നു. പ്രധാനാദ്ധ്യാപകൻ ടി. അശോക് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സിന്ധു പ്രദീപ്, ഗ്രാമ പഞ്ചായത്ത് അംഗം എം. ഷഹർബാൻ, പി.ടി.എ പ്രസിഡന്റ് കെ.പി. ജലീൽ, സ്റ്റാഫ് സെക്രട്ടറി എ. അബ്ദുൾ റഹീം എന്നിവർ പ്രസംഗിച്ചു.
പൂർവ വിദ്യാർത്ഥി അദ്ധ്യാപക സംഗമം കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ. മനോജ് കുമാർ ഉദ്ഘാടനം ചെയ്തു. കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ. അജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ദിനേശ് ബാബു അത്തോളി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സി. ആയിശാബീവി, വി. ജമാൽ, പ്രധാനാദ്ധ്യാപകൻ ടി. അശോക് കുമാർ, പി.ടി.എ പ്രസിഡന്റ് കെ.പി. ജലീൽ, മുൻ പ്രധാനാദ്ധ്യാപകൻ എൻ. ബഷീർ, പൂർവ വിദ്യാർത്ഥി പ്രതിനിധികളായ എം. മൂസക്കോയ, എവി കമ്മദ്കുട്ടി, എം.യഹ്‌യ, എം.കെ. ഇസ്ഹാഖ്, ടി.എ.സൈനബ, കെ.സി. അഷറഫ്, ടി.എച്ച്. അബ്ദുറഹ്മാൻ, എ. ഹസൻ, പി.എൻ. സിദ്ദീഖ് എന്നിവർ പ്രസംഗിച്ചു.
ഇന്ന് രാവിലെ 9. 30 ന് അംഗൻവാടി പ്രീ പ്രൈമറി സ്‌കൂൾ കലോത്സവംടി കെ ഫാത്തിമാബി മെമ്മോറിയൽ ഹാളിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം എൻ കെ ബിച്ചിക്കോയ ഉദ്ഘാടനം ചെയ്യും. ടി കെ ബി ട്രസ്റ്റ് ട്രഷറർ എം സി അക്ബർ മുഖ്യാതിഥിയായിരിക്കും. വൈകിട്ട് 5ന് വാർഷിക പൊതുസമ്മേളനം ജില്ലാ കലക്ടർ എസ്.സാംബശിവ റാവു ഉദ്ഘാടനം ചെയ്യും. കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി കെ അജയകുമാർ അദ്ധ്യക്ഷത വഹിക്കും.