മാനന്തവാടി: തലപ്പുഴയിലെ വയനാട് ഗവ. എൻജിനിയറിംഗ് കോളേജിൽ വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടൽ. കഴിഞ്ഞ ദിവസവും കോളേജിൽ എസ്.എഫ്.ഐ , യു.ഡി.എസ്.എഫ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായിരുന്നു.

അടുത്ത മാസം നടക്കുന്ന ആർട്സ് ഫെസ്റ്റ് നടത്തിപ്പുമായി ബന്ധപ്പെട്ടാണ് സംഘർഷമുണ്ടായത്. സംഘർഷത്തിൽ യു.ഡി.എസ്.എഫ്, എസ്.എഫ്.ഐ പ്രവർത്തകർക്ക് പരിക്കേറ്റു.

പരിക്കേറ്റവരെ മാനന്തവാടി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടുത്ത മാസം നടക്കുന്ന ആർട്സ് നടത്തിപ്പ് കൺവീനറായി യു.ഡി.എസ്.എഫ് ഭാരവാഹിയെ തിരഞ്ഞെടുത്തതിനെ തുടർന്നാണ് സംഘർഷമുണ്ടായത്.

യു.ഡി.എസ്.എഫ് പ്രവർത്തകർ മനപ്പൂർവം സംഘർഷം ഉണ്ടാക്കിയതാണെന്നും, അവർ തങ്ങളെ ആക്രമിക്കുകയായിരുന്നുവെന്നും എസ്.എഫ്.ഐ നേതാക്കൾ പറഞ്ഞു

എന്നാൽ .പുറമെ നിന്നെത്തിയ 20 ഓളം ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ സഹായത്തോടെയാണ് എസ്.എഫ്.ഐ പ്രവർത്തകർ തങ്ങളെ തല്ലിയതെന്നും,ഹോസ്റ്റൽ പരിസരങ്ങളിലും തലപ്പുഴ,മാനന്തവാടി ടൗണുകളിലും തങ്ങളെ ആക്രമിക്കാൻ ഒരുങ്ങുന്നതായും യു.ഡി.എസ്.എഫ് നേതാക്കൾ ആരോപിച്ചു

അക്രമത്തിന് നേതൃത്വം നൽകിയ പ്രതികളെ കൊലപാതക ശ്രമത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്ന് എസ് എഫ് ഐ ആവശ്യപ്പെട്ടു.
അക്രമത്തിൽ പരിക്കേറ്റ എസ്എഫ്‌ഐ ഏരിയാ കമ്മറ്റി അംഗം അബിൻ ബാബു,സൗരവ് എന്നിവർ മാനന്തവാടി ഗവ: ആശുപത്രിയിൽ ചികിത്സയിലാണ്. ജില്ലയിലെ സമാധാനന്തരീക്ഷത്തിൽ പോകുന്ന കോളേജുകളിൽ കെ എസ് യു എം എസ് എഫ് സഖ്യം ബോധപൂർവ്വം സംഘർഷം സൃഷ്ടിക്കുകയാണെന്ന് എസ് എഫ് ഐ ജില്ലാ സെക്രട്ടറയേറ്റ് ആരോപിച്ചു.