സുൽത്താൻ ബത്തേരി: ലോക വനിത ദിനത്തോടനുബന്ധിച്ച് ഫെഡറേഷൻ ഓഫ് ഒബ്സ്‌ട്രെറ്റിക്സ് ആൻഡ് ഗൈനക്കോളജി സൊസൈറ്റി ഓഫ് ഇന്ത്യയുടെയും വയനാട് ഒ.ബി.ജി ക്ലബ്ബിന്റെയും നേതൃത്വത്തിൽ ജില്ലയിലെ പൊലീസ് വകുപ്പിലെ വനിതകൾക്കും കുടുംബങ്ങൾക്കുമായി സൗജന്യ അർബ്ബുദരോഗ നിർണയക്യാമ്പ് നടത്തും. ഗർഭാശയമുഖ അർബ്ബുദവും സ്തനാർബ്ബുദവും നിർണ്ണയിക്കുന്ന സൗജന്യ ക്യാമ്പ് ഇന്ന് മുതൽ നാല് ദിവസങ്ങളിലായി ഉച്ചയ്ക്ക് 12 മണി മുതൽ 4 മണി വരെയായി അവരവരുടെ ഏറ്റവും അടുത്തുള്ള ഗൈനക്കോളജി സേവനമുള്ള ആശുപത്രികളിൽ ലഭ്യമാണ്. ബുക്കിംഗിന് 8078215102, 9547521492 (സുൽത്താൻ ബത്തേരി ,മാനന്തവാടി) 9605853072,9947048894, 9188426128(കൽപ്പറ്റ) 8111881051, 8606976222 (മേപ്പാടി).
വിദ്യാർത്ഥികളുടെ ഗ്രാന്റ് നിഷേധിച്ചതിൽ പ്രതിഷേധം
സുൽത്താൻ ബത്തേരി: പട്ടികജാതി പട്ടിക വർഗ്ഗ വിദ്യാർത്ഥികളുടെ ലംപ്സംഗ്രാന്റ് നിഷേധിച്ച സർക്കാർ നടപടിയിൽ ഹിന്ദു ഐക്യവേദി വയനാട് ജില്ലാ കമ്മറ്റി പ്രതിഷേധിച്ചു. സാമ്പത്തികമായും സാമൂഹികമായും അവശത അനുഭവിക്കുന്ന ജനവിഭാഗത്തിലെ വിദ്യാർത്ഥികളുടെ പഠനത്തിനും പുനരുദ്ധാരണത്തിനുംവേണ്ടിയുള്ള ഫണ്ടുകൾ എത്രയും പെട്ടന്ന് നൽകണമെന്ന് യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് സി.പി.വിജയൻ അദ്ധ്യക്ഷത വഹിച്ചു. എ.എം.ഉദയകുമാർ, കെ.കെ.രാജൻ, ടി.എൻ.സജിത്ത്, നൂഞ്ചൻ മൈലമ്പാടി എന്നിവർ സംസാരിച്ചു.
സായാഹ്ന ധർണ നടത്തി
സുൽത്താൻ ബത്തേരി: പ്രളയത്തിൽ നഷ്ടം സംഭവിച്ച മുഴുവൻ അർഹതപ്പെട്ടവർക്കും പ്രളയഫണ്ട് നൽകണമെന്നാവശ്യപ്പെട്ട് മുസ്ലീംലീഗ് ബത്തേരി നഗരസഭ ഓഫീസിന് മുന്നിൽ സായാഹ്ന ധർണ നടത്തി. നിയോജക മണ്ഡലം പ്രസിഡന്റ് പി.പി.അയ്യൂബ് ഉദ്ഘാടനം ചെയ്തു. ട്രഷറർ പി.അബൂബക്കർ അദ്ധ്യക്ഷത വഹിച്ചു. ലീഗ് ജില്ലാ സെക്രട്ടറി കെ.നൂറുദ്ദീൻ, അബ്ദുള്ള മാടക്കര, സി.കെ.ഹാരീസ്, വി.ഉമ്മർ, കെ.അഹമ്മദ്കുട്ടി, സമദ്,സി.കെ.മുസ്തഫ എന്നിവർ സംസാരിച്ചു.
ഫോട്ടോ
ബത്തേരി മുനിസിപ്പൽ ഓഫീസിന് മുന്നിൽ മുസ്ലീം ലീഗ് നടത്തിയ സായാഹ്ന ധർണ പി.പി.അയ്യൂബ് ഉദ്ഘാടനം ചെയ്യുന്നു.