or-kkattery

വടകര: ഓർക്കാട്ടേരിയിൽ വ്യാപാര സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കടയടപ്പും പ്രകടനവും പൊതുയോഗവും നടത്തി.

ദീർഘകാലമായി ഓർക്കാട്ടേരിയിൽ കച്ചവടം ചെയ്തു വന്ന കടക്കാരനോടുള്ള കെട്ടിടമുടമയുടെ നടപടിയിൽ പ്രതിഷേധിച്ചായിരുന്നു സർവകക്ഷി പൊതുയോഗം. ഏറാമല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.കെ ഭാസ്‌കരൻ ഉദ്ഘാടനം ചെയ്തു. വ്യാപാര സംരക്ഷണ സമിതി ചെയർമാൻ പുതിയടത്ത് ക്യഷ്ണൻ അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ട് ടി നസറുദ്ദീൻ, വ്യാപാരി വ്യവസായി ഏകോപന സമിതി കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ട് എം അബ്ദുൽ സലാം, വ്യാപാരി വ്യവസായി സമിതി സംസ്ഥാന ജോ സിക്രട്ടറി സി കെ വിജയൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ഒ. മഹേഷ് കുമാർ (എൽ ജേ ഡി),ഇല്ലത്ത് ദാമോദരൻ മാസ്റ്റർ(സി പി എം),കെ. കെ അമ്മദ് (ലീഗ്), എ കെ ബാബു (ആർ എം പി), പറമ്പത്ത് പ്രഭാകരൻ (കോൺഗ്രസ്) എം.സി അശോകൻ ( ബി ജെ പി), എൻ.എം ബിജു (സി പി ഐ) ടി എൻ കെ ശശീദ്രൻ (ജനതാദൽ എസ്), പി .പി രാജൻ മാസ്റ്റർ (കോൺഗ്രസ് എസ്) എന്നിവർ സംസാരിച്ചു. ഇ വാസു സ്വാഗതവും കെ കെ റഹിം നന്ദിയും പറഞ്ഞു.

പ്രകടനത്തിന് ടി എൻ കെ പ്രഭാകരൻ, അശോകൻ, വാസു ആരാധന, റാഫി പി കെ, പി കെ നാണു, പട്ടറത്ത് രവി, ലിജി പുതിയടത്ത്, വിനോദൻ പുനത്തിൽ ,അഭിലാഷ് കോമത്ത്, ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.