news

കൊയിലാണ്ടി : വനിതാ ദിനത്തോടനുബന്ധിച്ച് കെ.എസ്.ടി.എ കൊയിലാണ്ടി വനിതാവേദി സംഘടിപ്പിച്ച 'ഷി ഫ്രെയിം' ഫിലിം ഫെസ്റ്റിവൽ കേരള ചലച്ചിത്ര അക്കാദമി റീജണൽ കോ ഓർഡിനേറ്റർ നവീന സുഭാഷ് ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി നഗരസഭ ചെയർമാൻ അഡ്വ.കെ സത്യൻ മുഖ്യാതിഥിയായിരുന്നു. സബ് ജില്ലാ വൈസ് പ്രസിഡന്റ് കെ.എം ലൈല അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ജില്ലാ ജോയിന്റ് സെക്രട്ടറി ആർ എം രാജൻ, ജില്ലാ എക്സിക്യുട്ടിവ് അംഗങ്ങളായ കെ.ശാന്ത, ഡി.കെ.ബിജു സബ്ജില്ലാ പ്രസിഡണ്ട് ഗണേഷ് കക്കഞ്ചേരി ,സബ് ജില്ല സെക്രട്ടറി സി.ഉണ്ണികൃഷ്ണൻ എന്നിവർ ആശംസകളർപ്പിച്ചു. വനിതാവേദി കൺവീനർ ആർ കെ ദീപ സ്വാഗതവും പി.പവിന നന്ദിയും പറഞ്ഞു. ഉദ്ഘാടനശേഷം ലീന യാദവ് സംവിധാനം ചെയ്ത പാർച്ചെഡ് പ്രദർശിപ്പിച്ചു. മൺറോതുരുത്ത്, ഒറ്റമുറി വെളിച്ചം, എ സെപ്പറേഷൻ, ഓൾഗ എന്നീ ചിത്രങ്ങളും പ്രദർശനത്തിനുണ്ട്.