വടകര: മൂരാട് കോട്ടത്തുരുത്തി ഭഗവതി ക്ഷേത്ര തിറ മഹോത്സവത്തിന് 7ന് ഇന്ന് കൊടിയേറും. രാവിലെ 6 ന് ഗണപതി ഹോമം, 8.30 ന് കൊടിയേറ്റം, 12 ന് ഉച്ചകലശം, തുടർന്ന് അന്നദാനം, 8 ന് കുട്ടിച്ചാത്തൻ വെള്ളാട്ട്. 8 ന് രാവിലെ 6 ന് ഗണപതി ഹോമം, 7 ന് തണ്ടാന്റെ ഇ ഇളനീർ വരവ്, 11ന് വാൾ എഴുന്നള്ളത്ത്, 12.30 മുതൽ ഇളനീർ വരവുകൾ, 3 ന് മഞ്ഞപ്പൊടി വരവ്, 4.30 ന് നിവേദ്യം വരവ്, 7 ന് പാൽ എഴുന്നള്ളത്തം, 8 ന് കുട്ടിച്ചാത്തൻ വെള്ളാട്ട്, തുടർന്ന് കനലാട്ടം, 10 ന് ഗുളികൻ വെള്ളാട്ട്, 11ന് അസുരപുത്രൻ വെള്ളാട്ട്, 12 ന് പൂക്കലശം, 1 ന് ഭഗവതി വെള്ളാട്ട് തുടർന്ന് ഗുരുതി, 2 ന് കുട്ടിച്ചാത്തൻ തിറ, 3.30 ന് ഗുളികൻ തിറ, 9 ന് പുലർച്ചെ 5 ന് വട്ടംപിടി തിറ, 6 ന് ഗുരുകാരണവർ തിറ, 8 ന് ഭഗവതി തിറ. തുടർന്ന് നടക്കുന്ന താലപ്പൊലി വരവോടെ ഉത്സവം സമാപിക്കും.