താമരശ്ശേരി: ടിപ്പർ ലോറി ബൈക്കിലിടിച്ചു കെ എം സി ടി മെഡിക്കൽ കോളേജിലെ ഹൗസ് സർജൻ ഡോ.സുഭാഷ് കുമാർ (26) മരിച്ചു. ആശുപത്രിയിലേക്ക് പോകുന്നതിനിടെ ഇന്നലെ വൈകിട്ട് മൂന്നു മണിയോടെ കൂടത്തായി പാലത്തിന് സമീപമായിരുന്നു അപകടം. അമിതവേഗതയിൽ മുന്നിലുള്ള കാറിനെ മറികടന്നെത്തിയ ടിപ്പർ ബൈക്ക് ഇടിച്ച് വീഴ്ത്തുകയായിരുന്നു. ലോറിയ്ക്കടിയിൽ പെട്ട യുവാവിനെ ഉടനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഫലമുണ്ടായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
കാഞ്ഞങ്ങാട് ഹൊസ്ദുർഗ് കുശാൽ നഗറിൽ സുകുമാരൻ നായരുടെയും ശോഭനയുടെയും മകനാണ് സുഭാഷ് കുമാർ.