1


നാദാപുരം: ആലിയോട്ട് കുട്ടിച്ചാത്തൻ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ കുട്ടിച്ചാത്തൻ മാഹാത്മ്യത്തെക്കുറിച്ചുള്ള ഭക്തിഗാന ഓഡിയോ ആൽബം 'ദേവപ്രസാദം' പ്രകാശനം ചെയ്തു. ആൽബത്തിന്റെ പ്രകാശനം നാദാപുരം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.വി. കുഞ്ഞികൃഷ്ണൻ നിർവഹിച്ചു. ക്ഷേത്രം ട്രസ്റ്റ് ചെയർമാൻ രാമചന്ദ്രൻ കോമത്ത് ആൽബം ഏറ്റുവാങ്ങി. ആൽബത്തിന്റെ സിച്ച് ഓൺ കർമ്മം രാജഗോപാലൻ കാരപ്പറ്റ നിർവഹിച്ചു. രാജൻ വടയം രചനയും അഡ്വ.വിനീഷ് കുറ്റ്യാടി സംഗീത സംവിധാനവും നിർവഹിച്ച ഭക്തി ഗാനങ്ങൾ സിനിമാ പിന്നണി ഗായകൻ നിഷാദ്, സിനിമാതാരം രവിരാജ് നിട്ടൂർ, സീതു അനീഷ്, അഡ്വ.വിനീഷ്‌ എന്നിവരാണ് ആലപിച്ചത്. എടക്കണ്ടി നാണു ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. പുറേനാട്ട് പ്രഭാകരൻ, പി.പി. വാസുദേവൻ, രവിരാജ് നിട്ടൂർ, രാജൻ വടയം, സി.എച്ച്.വേണു എന്നിവർ പ്രസംഗിച്ചു.