kaliyattam

വടകര: ചോറോട് രാമത്ത് പുതിയകാവ് ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ വർഷങ്ങളായി നടന്നു വരുന്ന കാരുണ്യപ്രവർത്തനം മുടക്കമില്ലാതെ ഈ വർഷവും. കളിയാട്ടത്തിന് ഒഴിച്ചുകൂടാത്ത ആചാരമായ അന്നദാനത്തിനൊപ്പം ചോറോട് രാമത്ത് കാവിൽ പാലിയേറ്റിവ് പ്രവർത്തനവും കഴിഞ്ഞ 7 വർഷമായി മുടക്കമില്ലാതെ തുടർന്നു വരികയാണ്.

വടകര ജില്ലാ ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും കളിയാട്ടനാളുകളിൽ ഉച്ചഭക്ഷണം എത്തിക്കുന്നു. കൂടാതെ വീടുകളിൽ കിടപ്പിലായ രോഗികളുള്ള കുടുംബങ്ങൾക്ക് ഭക്ഷണക്കിറ്റ് പത്ത് കിലോ വീതം അരിയും പലവ്യഞ്ജനങ്ങളും പച്ചക്കറികളും പഞ്ചസാരയും വെളിച്ചെണ്ണയും അടങ്ങിയ കിറ്റ് വീടുകളിൽ എത്തിച്ചുനൽകുന്നുണ്ട്. ഈ വർഷം എഴുപതോളം കുടുംബങ്ങളാണുണ്ടായിരുന്നത്. പാലിയേറ്റിവ് കേന്ദ്രങ്ങളിൽ രജിസ്റ്റർ ചെയ്തവ പരിഗണിച്ചാണ് നൽകി വരുന്നത്.

അഞ്ച് വർഷത്തോളമായി വീടുകളിൽ കിറ്റ് എത്തിക്കാൻ തുടങ്ങിയിട്ട്. കളിയാട്ടത്തിലെ പ്രാധാന്യമുള്ള ചടങ്ങായ തിരുമുടി ഇന്നാണ്. 7 ന് പുലർച്ചെ ഒരു മണിക്ക് കുളിച്ചെഴുന്നള്ളത്ത് നൃത്തം 2 മണി വെള്ളാട്ടങ്ങൾ, 3 ന് ഗുരുതി, കല്യാണ പന്തൽ വരവ്, 5 മണി ന രമ്പിൽ ഭഗവതി തിറ, 7.30 ന് കൊടിയില കൊടുക്കൽ, 8 മണിക്ക് തിറകൾ, ഉച്ചക്ക് 12 മണിക്ക് കനലാട്ടം, 12.30ന് തിരുമുടി നിവരൽ, 1 ന് അന്നദാനം, രാത്രി 9.30 ന് തിരുമുടി ആറാടിക്കൽ, നരമ്പിൽ ഭഗവതി കലശം, ആറാട്ട് സദ്യയും നടക്കും .