water

വടകര: തിരുവള്ളൂർ ശാന്തിനികേതൻ ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ 'പക്ഷിക്ക് കുടിനീർ' പദ്ധതിക്ക് തുടക്കമിട്ടു.

സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും അദ്ധ്യാപകരും അവരുടെ വീടുകൾക്ക് സമീപം പരന്ന പാത്രത്തിൽ പക്ഷികൾക്കും മറ്റു ജീവികൾക്കുമായി വെള്ളം നിറച്ചു വെക്കുന്ന പദ്ധതിയാണിത്. നിത്യവും പാത്രം നിറയ്ക്കും. ഭൂമിയിലെ വിഭവങ്ങൾ എല്ലാ ജീവജാലങ്ങൾക്കും അവകാശപ്പെട്ടതാണ് എന്ന ബോധം വിദ്യാർത്ഥികളിൽ ഊട്ടിയുറപ്പിക്കുകയാണ് ലക്ഷ്യം.

പദ്ധതിയുടെ ഉദ്ഘാടനം സ്കൂൾ കോമ്പൗണ്ടിലെ മരക്കൊമ്പിൽ തൂക്കിയിട്ട പാത്രത്തിൽ വെള്ളം നിറച്ചു കൊണ്ട് വിദ്യാർത്ഥി കെ സിദ്ധാർത്ഥ് നിർവഹിച്ചു. ബായിസ് ഇസ്മയിൽ അദ്ധ്യക്ഷത വഹിച്ചു. ക്ലബ് കോ-ഓർഡിനേറ്റർ വടയക്കണ്ടി നാരായണൻ മാർഗനിർദ്ദേശം നൽകി. എൻ.കെ. കദീജ, അഭയ് മോഹൻ, ഹിബ ഷെറിൻ, അശ്വിൻ രാജ്, ഫാത്തിമത്ത് ഷാമില, അതുൽ സുരേഷ്, ജെസ്റ കുഞ്ഞമ്മദ്, കെ വി വിഷ്ണു, ഷധ ഫാത്തിമ തുടങ്ങിയവർ സംസാരിച്ചു.