kkk

കോഴിക്കോട് : 'തനിമ 3' അന്താരാഷ്ട്ര സെമിനാറിന് കോഴിക്കോട് എൻ.ഐ.ടിയിൽ ആരംഭിച്ചു. ആർക്കിയോളജിക്കൽ സർവേ ഒഫ് ഇന്ത്യ മുൻ റീജണൽ ഡയരക്ടർ കെ.കെ മുഹമ്മദ് ഉദ്ഘാടനം ചെയ്തു.

കെട്ടിടങ്ങൾ രൂപകല്പന ചെയ്യുമ്പോൾ സാംസ്‌കാരികവും സൗന്ദര്യാത്മകവുമായ കാഴ്ചപ്പാടുകൾ ഉണ്ടാവണമെന്ന് മുഹമ്മദ് പറഞ്ഞു. രൂപകൽപ്പന ബോധനശാസ്ത്രവും സന്ദർഭോചിത സൗന്ദര്യ ശാസ്ത്രവും എന്ന വിഷയത്തിൽ എൻ.ഐ.ടിയിൽ നടക്കുന്ന സെമിനാർ നാളെ സാമപിക്കും.

എൻ.ഐ.ടി കാമ്പസിലെ സോംസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കോഴിക്കോട് എൻ.ഐ.ടി ആസൂത്രണ വികസന വിഭാഗം ഡോ. ആഞ്ജനേയലു അദ്ധ്യക്ഷത വഹിച്ചു.

തനിമ ആർക്കിടെക്ചർ ആന്റ് പ്ലാനിംഗ്, ഓർഗനൈസിംഗ് ചെയർ വിഭാഗം മേധാവി ആർക്കിടെക്ട് വിനോദ് സിറിയക് കിരൺ വഗേല (ഹുന്നർഷാല ഫൗണ്ടേഷൻ ഫോർ ബിൽഡിംഗ് ടെക്‌നോളജി ആൻഡ് ഇന്നൊവേഷൻ), ആർക്കിടെക്ട്. വിവേക് പി.പി. (ഐ.ഐ.എ കാലിക്കറ്റ് സെന്റർ ചെയർമാൻ). ജിനൻ .കെ.ബി. (ഇ.കെ.എഫ് പൂനെ), ഡോ. സാലി ജോർജ് (ഡീൻ അക്കാഡമിക്‌സ്, എൻ.ഐ.ടി. കോഴിക്കോട്), ഡോ. അബ്രഹാം ടി. മാത്യു എന്നിവർ സംസാരിച്ചു.

വേൾഡ് ടു വേൾഡ് എന്ന കോൺഫറൻസ് പ്രാധാന്യം ജിനാൻ കെ.ബി. വിശദീകരിച്ചു. രൂപകൽപ്പനയും വാസ്തുവിദ്യാ വിദ്യാഭ്യാസവും അനുഭവത്തെ അടിസ്ഥാനമാക്കിയാവേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം പറഞ്ഞു. നമുക്ക് ചുറ്റുമുള്ള ലോകത്തെ സംവേദനം ചെയ്യുക, അറിയുക, അനുഭവിക്കുക അതിനായി നാം ശ്രമിക്കണം.

നിലവിലെ വിദ്യാഭ്യാസ ചട്ടക്കൂടിനുള്ളിൽ നൽകിയിരിക്കുന്ന ഉള്ളടക്കം, ബോധനശാസ്ത്രം, അന്തരീക്ഷ സൃഷ്ടി, വിലയിരുത്തൽ എന്നിവ പുനർവിചിന്തനം ചെയ്യപ്പെടേണ്ടതുണ്ടെന്ന് സമ്മേളനം വിലയിരുത്തി.