നാദാപുരം: കാലത്തിന്റെ മാറ്റം ഉൾക്കൊണ്ട് ഏറ്റവും നൂതനമായ പഠനരീതികൾ ആവിഷ്കരിക്കാൻ കഴിയേണ്ടതുണ്ടെന്ന് നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു.
ഇന്നത്തെ വിദ്യാർത്ഥി സമൂഹത്തിന് എല്ലാ കാര്യങ്ങളെ കുറിച്ചും അത്യാവശ്യം നല്ല ബോധമുണ്ട്. ആ തിരിച്ചറിവ് അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും ഉണ്ടാകണം.
നാദാപുരം ഗവ. യു.പി സ്‌കൂൾ 106-ാം വാർഷികാഘോഷ പരിപാടികളുടെ സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇ.കെ. വിജയൻ എം.എൽ.എ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.
സർവിസിൽ നിന്ന് വിരമിക്കുന്ന ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എം.കെ. പ്രകാശൻ, സ്‌കൂൾ ഹെഡ് മിസ്ട്രസ് കെ.കെ. വിജയലക്ഷ്മി, അദ്ധ്യാപകരായ വി.കെ. ബാബു, സി.കെ. അശോകൻ എന്നിവർക്ക് ചടങ്ങിൽ യാത്രയയപ്പ് നൽകി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. സഫീറ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച്. ബാലകൃഷ്ണൻ എന്നിവർ വിരമിക്കുന്ന അദ്ധ്യാപകർക്ക് ഉപഹാരം സമർപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം അഹമ്മദ് പുന്നക്കൽ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് സി.വി. കുഞ്ഞികൃഷ്ണൻ, ജന പ്രതിനിധികളായ മനോജ് അരൂർ, മുഹമ്മദ് ബംഗ്ലത്ത്, മണ്ടോടി ബഷീർ, ബീന അണിയാരീമ്മൽ, സുഹ്‌റ പുതിയറക്കൽ, വി.എ. അമ്മദ് ഹാജി, രാഷ്ട്രീയ പാർട്ടി നേതാക്കളായ സൂപ്പി നരിക്കാട്ടേരി, പി.പി. ചാത്തു, അഡ്വക്കറ്റ് എ. സജീവൻ, അഡ്വക്കറ്റ് പി.ഗവാസ്, കെ.ടി.കെ. ചന്ദ്രൻ, പി.ടി.എ. ഭാരവാഹികളായ എം.സി. സുബൈർ, വി.കെ. സലിം, അബ്ബാസ് കണെക്കൽ എന്നിവർ പ്രസംഗിച്ചു. പി.ടി.എ. പ്രസിഡൻറ് അഡ്വ.സി.ഫൈസൽ സ്വാഗതവും കെ.ടി.കെ. മോഹനൻ നന്ദിയും പറഞ്ഞു.