കോഴിക്കോട്: ഈ മാസം എറണാകുളം-ഹൈദരാബാദ് റൂട്ടിൽ പ്രത്യേക നിരക്കിൽ മൂന്ന് സ്പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തും. 12,19,26 തീയതികളിൽ എറണാകുളം ജംഗ്ഷനിൽ നിന്ന് രാത്രി 9.30ന് പുറപ്പെടുന്ന ട്രെയിൻ അടുത്ത ദിവസം രാത്രി 10.55നാണ് ഹൈദരാബാദിൽ എത്തുക.രണ്ട് എ.സി ടു ടയർ, ഒരു എ.സി ത്രീ ടയർ, 15 സ്ളീപ്പർ ക്ളാസ് എന്നിവയുണ്ടാവും. ആലുവ (10.06-10.08),തൃശൂർ (10.55-10.58), ഒറ്റപ്പാലം(12.01-12.03),പാലക്കാട്(12.30-12.35),കോയമ്പത്തൂർ,തിരുപ്പൂർ,ഈറോഡ്,സേലം,ജോലാർപേട്ട, വാണിയമ്പാടി,അമ്പൂർ,കാട്‌പാടി,ചിറ്റൂർ,തിരുപ്പതി,രണിഗുണ്ട,ഗുഡൂർ,നെല്ലോർ,തെനലി,ഗുണ്ടൂർ,പിടുഗുരല്ല, നൽഗൊണ്ട, സെക്കന്തരാബാദ് എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകൾ.