കൽപ്പറ്റ: ജില്ലയിലെ ആദിവാസി സാക്ഷരതാ നിരക്ക് 71 ശതമാനത്തിൽ നിന്ന് 90 ശതമാനമെങ്കിലും ആക്കിയെങ്കിലേ വയനാട് ജില്ലയ്ക്ക് പുരോഗതി ഉണ്ടാവൂ എന്ന് സി.കെ.ശശീന്ദ്രൻ എം.എൽ.എ പറഞ്ഞു. വയനാട് സമ്പൂർണ്ണ ആദിവാസി സാക്ഷരതാ പദ്ധതിയുടെ ഭാഗമായി പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറിമാരുടെ അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
5 മാസത്തെ ക്ലാസിന്‌ശേഷം 2975 ആദിവാസി ഊരുകളിലെയും 25000 ൽ പരം നിരക്ഷരരെ പൊതുസമൂഹത്തിന്റെ പിൻബലത്തോടെ സാക്ഷരരാക്കാൻ തീരുമാനമായി. ക്ലാസുകൾ കണ്ടെത്തൽ പ്രവേശനോത്സവം, ഇൻസ്ട്രക്ടർമാരുടെ പരിശീലനം എന്നിവ മാർച്ച് 31ന് മുമ്പ് പൂർത്തീകരിക്കും. പദ്ധതിക്കുള്ള തുക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വകയിരുത്താനും തീരുമാനമായി.
അവലോകനയോഗത്തിൽ എ.ഡി.എം. തങ്കച്ചൻ ആന്റണി, ജില്ലാ പ്ലാനിംഗ് ഓഫീസർ സുഭദ്ര നായർ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ബെന്നി ജോസഫ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ പി.എം.നാസർ, പി.ഭരതൻ, ഉഷ വിജയൻ, പി.തങ്കമണി, രുഗ്മിണി സുബ്രമണ്യൻ, ബിന്ദു പ്രകാശ്, ജനപ്രതിനിധികളായ ജോർജ്ജ് പുൽപ്പാറ, ഷീജ സെബാസ്റ്റ്യൻ, നദീറ മുസ്തഫ, കെ.വിജയൻ, ശ്രീജ സാബു, ടി.ആർ.രവി, കെ.രാജഗോപാലൻ, കടവൻ ഹംസ, സെക്കീന്.കെ, റീജ,ശോഭന പ്രസാദ്, അസി. ഡയറക്ടർ സന്ദീപ് ചന്ദ്രൻ, ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാരായ എസ്.കെ.പ്രശാന്ത് കുമാർ,ഡോറിസ്.എൻ, വി.ഉസ്മാൻ, കെ.ഉണ്ണി, സുനിൽകുമാർ.എസ്.കെ, വിജില പ്രദീപ്, ജിതേഷ്.എ.എം,ഹേമലത.എം.ആർ, കെ.അനിൽകുമാർ, ദിനേശ്.പി.ജെ എന്നിവരും പഞ്ചായത്ത് മുനിസിപ്പൽ കോ-ഓർഡിനേറ്റർമാരും പ്രേരക്മാരും പങ്കെടുത്തു. സാക്ഷരതാ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ പി.എൻ.ബാബു സ്വാഗതവും അസി കോ-ഓർഡിനേറ്റർ നന്ദിയും പറഞ്ഞു.
ഫോട്ടോ
വയനാട് സമ്പൂർണ്ണ ആദിവാസി സാക്ഷരതാ പദ്ധതിയുടെ ജില്ലാതല അവലോകനയോഗത്തിൽ സി.കെ.ശശീന്ദ്രൻ എം.എൽ.എ സംസാരിക്കുന്നു.