കൽപ്പറ്റ: കുടുംബശ്രീ ഉൽപ്പന്നങ്ങൾ മാർച്ച് 15 ന് ജില്ലയിലെ ഓരോ വീട്ടിലേയ്ക്കും എത്തിക്കുന്നു. 'വീട്ടിലൊരു കുടുംബശ്രീ ഉത്പന്നം' എന്നപേരിൽ സംഘടിപ്പിക്കുന്ന സംസ്ഥാനതല പ്രചാരണത്തിന്റെ ഭാഗമായാണ് ഉൽപ്പന്നങ്ങളുമായി കുടുംബശ്രീ വനിതാ സംരംഭകരും കുടുംബശ്രീ പ്രവർത്തകരും കുടുംബശ്രീ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഉൾപ്പെടെയുളളവർ ഉൽപ്പന്നങ്ങളുമായി വീടുകളിൽ എത്തുക. ജില്ലയിലെ 1200 ൽ പരം സംരംഭകരുടെ നിത്യോപയോഗസാധനങ്ങൾ മുതൽ വിവിധതരം മൂല്യ വർധിത ഉൽപ്പന്നങ്ങൾ തുടങ്ങിയവയാണ് വിപണനത്തിനായി ഭവനങ്ങളിൽ എത്തിക്കുന്നത്.