cali-uni

മൂല്യനിർണയ ക്യാമ്പ്

ഒന്ന് / മൂന്ന് സെമസ്റ്റർ ബി.ബി.എഎൽ.എൽ.ബി (പഞ്ചവത്സരം) പരീക്ഷയുടെ കേന്ദ്രീകൃത മൂല്യനിർണയ ക്യാമ്പ് 12, 13, 16, 17 തീയതികളിൽ തൃശൂർ, കോഴിക്കോട് ഗവ.ലോ കോളേജുകളിൽ നടക്കും.

പരീക്ഷാ അപേക്ഷ
പ്രൈവറ്റ് രജിസ്‌ട്രേഷൻ രണ്ടാം സെമസ്റ്റർ ബി.എ മൾട്ടിമീഡിയ (സി.യു.സി.ബി.സി.എസ്.എസ്, 2018 പ്രവേശനം മാത്രം) റഗുലർ പരീക്ഷയ്ക്ക് പിഴ കൂടാതെ 23 വരെയും 170 രൂപ പിഴയോടെ 25 വരെയും ഫീസടച്ച് 27 വരെയും അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്റൗട്ട്, ചലാൻ സഹിതം ജോയിന്റ് കൺട്രോളർ ഒഫ് എക്‌സാമിനേഷൻസ്, എക്‌സാമിനേഷൻ ഡിസ്റ്റൻസ് എഡ്യുക്കേഷൻ, യൂണിവേഴ്‌സിറ്റി ഒഫ് കാലിക്കറ്റ്, 673 635 എന്ന വിലാസത്തിൽ 30നകം ലഭിക്കണം.

മൂന്ന്, നാല് വർഷ ബി.പി.എഡ് (2013 മുതൽ പ്രവേശനം) ഇന്റഗ്രേറ്റഡ് റഗുലർ / സപ്ലിമെന്ററി പരീക്ഷയ്ക്ക് പിഴ കൂടാതെ 16 വരെയും 170 രൂപ പിഴയോടെ 17 വരെയും ഫീസടച്ച് 18 വരെ രജിസ്റ്റർ ചെയ്യാം.

നാലാം സെമസ്റ്റർ ബി.എഡ് 2017 സിലബസ് 2018 പ്രവേശനം റഗുലർ, 2017 സിലബസ് 2017 പ്രവേശനം സപ്ലിമെന്ററി പരീക്ഷയ്ക്ക് പിഴ കൂടാതെ 16 വരെയും 170 രൂപ പിഴയോടെ 17 വരെയും ഫീസടച്ച് 19 വരെ രജിസ്റ്റർ ചെയ്യാം.

പി.എച്ച്.ഡി പ്രിലിമിനറി ക്വാളിഫൈംഗ്/കോഴ്‌സ് വർക്ക് (പി.ക്യു.ഇ) അറബിക്, ബോട്ടണി, ബയോ ടെക്‌നോളജി, കെമിസ്ട്രി, കൊമേഴ്‌സ്, ഇക്കണോമിക്‌സ്, എഡ്യുക്കേഷൻ, ഇംഗ്ലീഷ്, എൻവയോൺമെന്റൽ സയൻസ്, ജിയോളജി, ഹിന്ദി, ഹിസ്റ്ററി, ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ, ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്, മലയാളം, മാത്തമാറ്റിക്‌സ്, നാനോ സയൻസ് ആൻഡ് ടെക്‌നോളജി, ഫിസിക്‌സ്, പൊളിറ്റിക്കൽ സയൻസ്, സൈക്കോളജി, സംസ്‌കൃതം, സ്റ്റാറ്റിസ്റ്റിക്‌സ്, തമിഴ്, വിമൺ സ്റ്റഡീസ്, സുവോളജി എന്നീ പരീക്ഷകൾക്ക് പിഴ കൂടാതെ 13 വരെയും പിഴയോടെ 16 വരെയും അപേക്ഷിക്കാം. അപേക്ഷ, രേഖകൾ സഹിതം ഡയറക്ടർ, ഡയറക്ടറേറ്റ് ഒഫ് റിസർച്ച്, ടാഗോർ നികേതൻ, യൂണിവേഴ്‌സിറ്റി ഒഫ് കാലിക്കറ്റ്, 673 635 എന്ന വിലാസത്തിൽ ലഭിക്കണം. പരീക്ഷ പേപ്പർ ഒന്ന് ഏപ്രിൽ 20നും പേപ്പർ രണ്ട് ഏപ്രിൽ 21നും നടക്കും.

പരീക്ഷാ കേന്ദ്രം
അഫ്‌സൽ ഉൽ ഉലമ പ്രിലിമിനറി രണ്ടാം വർഷ പരീക്ഷയുടെ ഹാൾടിക്കറ്റ് വെബ്‌സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. താഴെ കൊടുത്ത കോളേജുകൾ പരീക്ഷാ കേന്ദ്രമായി അപേക്ഷിച്ചവർ ബ്രാക്കറ്റിൽ കാണുന്ന കേന്ദ്രത്തിൽ പരീക്ഷയ്ക്ക് ഹാജരാകണം.
മണ്ണാർക്കാട് എം.ഇ.എസ് കല്ലടി കോളേജ് (ഒറ്റപ്പാലം മർക്കസ് ഓറിയന്റൽ അറബിക് കോളേജ്), കോഴിക്കോട് ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളേജ് (ഫറോക്ക് ആർ.യു.എ കോളേജ്), പട്ടാമ്പി എസ്.എൻ.ജി.എസ് കോളേജ് (കരിങ്ങനാട് സലഫിയ അറബിക് കോളേജ്), മമ്പാട് എം.ഇ.എസ് കോളേജ് (അരീക്കോട് സുല്ലമുസലാം അറബിക് കോളേജ്), പേരാമ്പ്ര സി.കെ.ജി മെമ്മോറിയൽ ഗവ.കോളേജ്, മൊകേരി ഗവൺമെന്റ് കോളേജ് (പേരാമ്പ്ര സി.കെ.ജി മെമ്മോറിയൽ ഗവൺമെന്റ് കോളേജ്), മടപ്പള്ളി ഗവ.കോളേജ്, കടമേരി റഹ്‌മാനിയ അറബിക് കോളേജ്‌ പ്രൈവറ്റ് വിദ്യാർത്ഥികൾ മാത്രം (മടപ്പള്ളി ഗവ. കോളേജ്), പാലക്കാട് ഗവ.വിക്‌ടോറിയ കോളേജ് (കല്ലേക്കാട് ഭാരതീയ വിദ്യാനികേതൻ കോളേജ് ഒഫ് ടീച്ചർ എഡ്യുക്കേഷൻ), തൃശൂർ സെന്റ് തോമസ് കോളേജ്, പുല്ലേപ്പടി ഡി.യു.ബി.എച്ച്.എസ്.എസ് (തൃശൂർ ശ്രീ കേരളവർമ്മ കോളേജ്), തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജ് (വേങ്ങര മലബാർ കോളേജ് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്).

പരീക്ഷ
വിദൂരവിദ്യാഭ്യാസം/പ്രൈവറ്റ് രജിസ്‌ട്രേഷൻ മൂന്നാം സെമസ്റ്റർ യു.ജി (സി.യു.സി.ബി.സി.എസ്.എസ്) റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് അറബിക് (കോമൺ കോഴ്‌സ്, കോർ കോഴ്‌സ്), അഫ്‌സൽ ഉൽ ഉലമ (കോമൺ കോഴ്‌സ്), ബി.എം.എം.സി (കോർ, കോംപ്ലിമെന്ററി) പരീക്ഷയുടെ പുതുക്കിയ തീയതി വെബ്‌സൈറ്റിൽ.

പരീക്ഷാ ഫലം
മൂന്നാം സെമസ്റ്റർ എം.എസ്‌സി മൈക്രോബയോളജി (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 20 വരെ അപേക്ഷിക്കാം.

പ്രാക്ടിക്കൽ
ഫൈനൽ എം.ബി.ബി.എസ് പാർട്ട് ഒന്ന് പ്രാക്ടിക്കൽ പരീക്ഷ ഒൻപതിന് രാവിലെ ഒൻപതിന് തൃശൂർ മെഡിക്കൽ കോളേജിൽ ആരംഭിക്കും.