പേരാമ്പ്ര: പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പുതുതായി നിർമ്മിച്ച വി.വി ദക്ഷിണാ മൂർത്തി സ്മാരക ടൗൺ ഹാൾ മന്ത്രി എ.സി. മൊയ്തീൻ ഉദ്ഘാടനം ചെയ്തു. തൊഴിൽ എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അസി. എൻജിനിയർ കെ.സി. സൗദ റിപ്പോർട്ട് അവതരിപ്പിച്ചു. മുൻ എംഎൽഎമാരായ എ.കെ. പത്മനാഭൻ മാസ്റ്റർ, കെ. കുഞ്ഞമ്മദ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.സി. സതി, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ. കുമാരൻ, ജില്ല പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സുജാത മനക്കൽ, ജില്ല പഞ്ചായത്ത് അംഗം എ.കെ. ബാലൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി. ഗംഗാധരൻ നമ്പ്യാർ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ പി.എം. ലതിക, വി.കെ. പ്രമോദ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ വി.കെ. സുനീഷ്, അജിത കൊമ്മിണിയോട്ട്, സിഡിഎസ് ചെയർ പേഴ്‌സൺ പി.വി. ദീപ, എ കെ ചന്ദ്രൻ മാസ്റ്റർ
പി ബാലൻ അടിയോടി, എം. കുഞ്ഞമ്മദ് മാസ്റ്റർ, പി.ജി. സൂരജ്, പി.വി. സന്തോഷ്, പി.സി. ബാലൻ, ടി.പി. കുഞ്ഞനന്ദൻ, കെ. സജീവൻ, സഫ മജീദ്, ഒ.പി. മുഹമ്മദ്, സി.കെ. ചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. റീന സ്വാഗതവും സെക്രട്ടറി ഒ. മനോജ് നന്ദിയും പറഞ്ഞു. തുടർന്ന് എസ്എസ് ഓർക്കസ്ട്ര പയ്യന്നൂരിന്റെ ഗാനമേളയും അരങ്ങേറി. സാധാരണക്കാർക്ക് ഉപകരിക്കേണ്ട ടൗൺ ഹാൾ വൻതുക ഈടാക്കി മുതലാളിമാർക്ക് വിട്ട് കൊടുത്തു എന്നാരോപിച്ച് യു.ഡി.എഫും ബി.ജെ.പിയും കമ്മ്യൂണിറ്റി ഹാളിന്റെ ഉദ്ഘാടനം ബഹിഷ്‌കരിച്ചു.