കോഴിക്കോട് : മർകസ് അലുംനി ആഗോള സംഗമം എപ്രിൽ 5ന് നടക്കും. മർകസ് 43ാം വാർഷിക സമ്മേളനത്തോടനുബന്ധിച്ചാണ് പരിപാടി.

രാവിലെ 10 ന് മർകസ് ഹൈസ്‌കൂളുകൾ, ഹയർസെക്കണ്ടറി സ്‌കൂളുകൾ, ഇഗ്‌ളീഷ് മീഡിയം സ്‌കൂളുകൾ, മർകസ് അർട്‌സ് അന്റ് സയൻസ് കോളജ്, എന്നിവിടങ്ങളിൽ അലുംനി ബാച്ച് സംഗമങ്ങൾ നടക്കും. രാത്രി 7 മണി മുതൽ മർകസ് ബോർഡിംഗ്, ഓർഫനേജ് ,മർകസ് ആർട്‌സ് കോളജ് ,മർകസ് ബനാത്ത് എന്നീ ഹോസ്റ്റലുകളിൽ താമസിച്ചു പഠിച്ച പൂർവ വിദ്യാർഥികൾ അതതു കാമ്പസിൽ സംഗമിച്ച് അവിടെ അന്തിയുറങ്ങും.

വിദ്യാർത്ഥിൾക്കായി വിവിധ മത്സരങ്ങളും കാമ്പസിൽ സംഘടിപ്പിക്കും. രാജ്യത്തെ വിവിധ വ്യാപാര ,ആരോഗ്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി സഹകരിച്ച് മെമ്പർഷിപ്പ് ലോയൽറ്റി കാർഡുകൾ മാർച്ച് 15 ന് മർകസിൽ നടക്കുന്ന ചടങ്ങിൽ പുറത്തിറക്കും.

ലോക വനിതാ ദിനാചരണത്തിന്റെ ഭാഗമായി മർകസിന്റെ വിവിധ സ്ഥാപനങ്ങളിൽ നിന്ന് പഠിച്ചിറങ്ങിയ പൂർവ വിദ്യാർഥിനികളുടെ സംഗമം നടത്തി. ഗ്ഗോബൽ സംഗമത്തോടനുബന്ധിച്ച് പൂർവവിദ്യാർഥികളായ ഡോക്ടർമാരെ പങ്കെടുപ്പിച്ച് ഡോക്ടേർസ് മീറ്റും പുർവ്വവിദ്യാർഥികളായ അധ്യാപകരെ പങ്കെടുപ്പിച്ച് ടിച്ചേഴ്സ് മീറ്റും പൂർവ വിദ്യാർഥികളായ ബിസിനസ്സുകാരെ പങ്കെടുപ്പിച്ച് ബിസിനസ് മീറ്റും സംഘടിപ്പിക്കുന്നുണ്ട്.