കൊടിയത്തൂർ: ഡി.വൈ.എഫ്.എെ തിരുവമ്പാടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ത്യ വിഭജിക്കരുത്, ഇന്ത്യ വിൽക്കരുത് എന്ന മുദ്രാവാക്യമുയർത്തി പൗരത്വ നിയമത്തിനെതിരെ സെക്കുലർ വാക്ക് സംഘടിപ്പിച്ചു. ധീര സ്വാതന്ത്ര്യ സമര സേനാനി മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിന്റെ സ്മരണകൾ ഉറങ്ങുന്ന പൊറ്റശ്ശേരിയിൽ നിന്നും അദ്ദേഹത്തിൻെറ അവസാന പ്രസംഗം കൊണ്ട് ശ്രദ്ധേയമായ കൊടിയത്തൂരിലേക്കാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടി ഡി.വൈ.എഫ്.എെ ജില്ലാ സെക്രട്ടറി വി. വസീഫ് ബ്ലോക്ക് സെക്രട്ടറി ദിപു പ്രേംനാഥിന് പതാക കൈമാറി ഫ്‌ളാഗ് ഓഫ് ചെയ്തു. സമാപന സമ്മേളനം ഡി.വൈ.എഫ്.എെ അഖിലേന്ത്യാ പ്രസിഡന്റ് പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ഇ അരുൺ, ലിന്റോ ജോസഫ്,എം ആതിര,രനിൽരാജ്,
ജാഫർ ഷെരീഫ്, അനസ് താളത്തിൽ , അഖിൽ കണ്ണാംപറമ്പിൽ എന്നിവരോടൊപ്പം വിവിധ സംഘടനകളുടെ നേതാക്കളായ എസ്.വൈ.എസ് മുക്കം സോൺ പ്രവർത്തക സമിതി അംഗം ഫസൽ ഓ, വിസ്ഡം യൂത്ത് ഓർഗനൈസേഷൻ കോഴിക്കോട് ജില്ലാ സെക്രട്ടറി കെ സി ഷംസീർ, എെ.എസ്.എം കേരള ട്രഷറർ ഷബീർ കൊടിയത്തൂർ,എസ്.കെ.എസ്.എസ്.എഫ് ഒർഗനൈസിംഗ് സെക്രട്ടറി ഒ.പി അഷ്‌റഫ് കുറ്റിക്കടവ് എന്നിവരും സംസാരിച്ചു.