കൽപ്പറ്റ: ജില്ലയിൽ എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്നത് 11682 വിദ്യാർത്ഥികൾ. ഇതിൽ 5880 ആൺകുട്ടികളും 5802 പെൺകുട്ടികളുമാണ്.
മാനന്തവാടി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലാണ് ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ. ഇവിടെ 423 വിദ്യാർത്ഥികൾ പരീക്ഷയെഴുതും. 17 വിദ്യാർത്ഥികൾ മാത്രമുളള കോളേരി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലാണ് ഏറ്റവും കുറവ് പേർ പരീക്ഷയെഴുതുന്നത്. പട്ടികജാതി വിഭാഗക്കാരായ 512 പേരും പട്ടിക വർഗക്കാരായ 2457 പേരും പരീക്ഷ എഴുതും. പട്ടിക വർഗ വിഭാഗത്തിൽ 1176 പേർ ആൺകുട്ടികളും 1272 പേർ പെൺകുട്ടികളുമാണ്. ജനറൽ വിഭാഗത്തിൽ 2399 കുട്ടികളും പ്രൈവറ്റ് വിഭാഗത്തിൽ 196 പേരും പരീക്ഷ എഴുതും.
വിദ്യാർഥികൾക്ക് സുഗമമായി പരീക്ഷ എഴുതുന്നതിനുളള നടപടികൾ വിദ്യാഭ്യാസ വകുപ്പ് പൂർത്തിയാക്കിയിട്ടുണ്ട്.