വാണിമേൽ: ഭൂമിവാതുക്കൽ എൽ.പി സ്‌കൂൾ കുരുന്നു പ്രതിഭകൾ നടത്തിയ പഠനോത്സവം രക്ഷിതാക്കളിലും നാട്ടുകാരിലും കൗതുകമുയർത്തി. ശലഭമഴ 20 എന്ന പേരിലാണ് പരിപാടി നടന്നത്. തികച്ചും കുട്ടികൾ തന്നെയാണ് എല്ലാ പ്രോഗ്രാമും കൈകാര്യം ചെയ്തത്. രാവിലെ 10 മണിക്ക് പഠനോപകരണ ഹാൾ സ്‌കൂൾ ലീഡർ മുഹമ്മദ് റിഹാൻ എൻ.പി തുറന്നുകൊടുത്തു. ലഘു പരീക്ഷണങ്ങൾ, കളിപ്പാട്ടങ്ങൾ, വിവിധ തരം ഉൽപ്പന്നങ്ങൾ, കുട്ടികൾ നിർമ്മിച്ച വിവിധ പഠനോപകരണ ഞൾ എന്നിവ ശ്രദ്ധേയമായി. 4 മണിക്ക് നടന്ന സമാപനത്തിൽ വിവിധ ക്ലാസുകളിൽ നിന്നായി കൊറിയോഗ്രാഫി, മലയാള സ്‌കിറ്റ്, ഇംഗ്ലീഷ് സ്‌കിറ്റ്, നാടകം എന്നിവ നടന്നു. സമാപന സമ്മേളനം ശിവദ .കെ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ ലീഡർ മുഹമ്മദ് റിഹാൻ അദ്ധ്യക്ഷത വഹിച്ചു. നഫ്‌ള അബ്ദുൽ വഹാബ്, റാംദിൻ മാധവ്, ആയിഷ അഫ്രീൻ, മുഹമ്മദ് നജാദ് എന്നിവർ ആശംസകൾ നേർന്നു. പരിപാടി വീക്ഷിക്കാൻ നാദാപുരം ഉപജില്ല വിദ്യാഭ്യാസ ഓഫീസർ എം.കെ പ്രകാശൻ മാസ്റ്റർ, പി ടി എ പ്രസിഡൻറ് സുബൈർ സി കെ, എം പി ടി എ പ്രസിഡണ്ട് ഷീജ സി പി, പി ടി എ മറ്റു ഭാരവാഹികൾ, രക്ഷിതാക്കൾ, നാട്ടുകാർ, പൂർച്ച വിദ്യാർത്ഥികൾ, എന്നിവരും പങ്കെടുത്തു, മുഹമ്മദ് റഷ്ദാൻ സ്വാഗതവും അനീന എം നന്ദിയും പറഞ്ഞു.