സുൽത്താൻ ബത്തേരി: മുത്തങ്ങയിൽ വാഹന പരിശോധനയ്ക്കിടെ അഞ്ഞൂറ് ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിലായി. ആലപ്പുഴ അമ്പലപ്പുഴ ചിറയിൽ വീട്ടിൽ സക്കീർ ഹുസൈൻ (22) ആണ് എക്‌സൈസിന്റെ പിടിയിലായത്. കെ.എസ്.ആർ.ടി.സി യുടെ മൈസൂർ - കോഴിക്കോട് ബസിൽ നിന്നാണ് വാഹന പരിശോധനയ്ക്കിടെ ഇയളെ കഞ്ചാവ് സഹിതം പിടികൂടിയത്. കഞ്ചാവ് ചെറിയ പാക്കറ്റുകളിലാക്കി ആലപ്പുഴ, അമ്പലപ്പുഴ ഭാഗങ്ങളിൽ വിൽപ്പന നടത്തുന്നതിനായി കൊണ്ടുപോവുകയായിരുന്നുവെന്ന് യുവാവ് ചോദ്യം ചെയ്യലിൽ പറഞ്ഞു.
ബത്തേരി എക്‌സൈസ് ഇൻസ്‌പെക്ടർ പി.ജനാർദ്ദനൻ, പ്രിവന്റീവ് ഓഫീസർമാരായ പി.ഷാജി, എം.ബി.ഹരിദാസൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ കെ.കെ.അനിൽകുമാർ, കെ.വി.രാജീവൻ, കെ.കെ.സുധീഷ്, അൻവർ സാദത്ത് എന്നിവരാണ് പരിശോധന നടത്തിയത്.