കോഴിക്കോട്: കേന്ദ്ര വനം പരിസ്ഥിതി കാലാവസ്ഥ വ്യതിയാന മന്ത്രാലയത്തിന്റെയും സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെയും സഹകരണത്തോടെ വിരുപ്പിൽ കാവില്ലത്ത് കുളം നവീകരിച്ചു. ദേവഗിരി സെന്റ്‌ ജോസഫ്‌സ് കോളേജ് നാഷണൽ സർവിസ് സ്‌കീം യൂണിറ്റിലെ സന്നദ്ധപ്രവർത്തകരും പരിസരത്തെ റസിഡന്റ്‌സ് അസോസിയേഷൻ പ്രവർത്തകരും ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ.ജിഷ ജേക്കബ്, മലബാർ ബൊട്ടാണിക്കൽ ഗാർഡൻ സീനിയർ റിസർച്ച് ഫെലോ ഡോ.കെ.പി.അനൂപ്, എ.വിഷ്ണു നമ്പൂതിരി, തോട്ടത്തിൽ സത്യൻ എന്നിവർ ചേർന്ന്‌ ദേശീയ പുഷ്പമായ താമരതൈകൾ നവീകരിച്ച കുളത്തിൽ നട്ടു. കൗൺസിലർ പി.കെ.ശാലിനി, ദർശനം വനിതാവേദി പ്രവർത്തകരായ എം.തങ്കമണി, പി.കെ.ശാന്ത, ശ്രീജ പത്മജൻ, ശശികല, സി.പി.അയിഷബി, ദർശനം ഗ്രന്ഥശാല വൈസ് പ്രസിഡന്റ് പി.സിദ്ധാർത്ഥൻ,ജോയിന്റ് സെക്രട്ടറി കെ.കെ.സുകുമാരൻ, കനാൽ വ്യൂ റസിഡന്റ്‌സ് അസോസിയേഷൻ സെക്രട്ടറി ദിൽഷാദ്, ഗ്രാമിക റസിഡന്റ്‌സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് പി.ടി.സന്തോഷ് കുമാർ എന്നിവർ നേതൃത്വം നൽകി.
ശുചിത്വ കർമ്മ സമാപന പരിപാടി വ്യാഴാഴ്ച വൈകിട്ട് 4.30 ന് മുട്ടിപ്പഴതൈ നട്ട് കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.വി.ആർ.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും.