മാനന്തവാടി: ബംഗളുരുവിൽ കാറും ബൈക്കും കൂട്ടിയിടിച്ച് മാനന്തവാടി തവിഞ്ഞാൽ സ്വദേശിയായ യുവാവ് മരിച്ചു. വിമല നഗർ അയ്യാനിക്കാട്ടിൽ പരേതനായ അഗസ്റ്റിന്റെ മകൻ ജോബിയാണ് (35) മരിച്ചത്. അമ്മ: മേരി. സഹോദരങ്ങൾ: വിനോദ്, അഗസ്റ്റിൻ സ്മിത, സുനിൽ. സംസ്‌കാരം ഇന്ന് വൈകിട്ട് തവിഞ്ഞാൽ സെന്റ് മേരീസ് ദേവാലയ സെമിത്തേരിയിൽ.