bogy

കോഴിക്കോട്: എറണാകുളത്ത് നിന്ന് രാമേശ്വരത്തേക്കും വേളാങ്കണ്ണിയിലേക്കും തിരിച്ചും പ്രത്യേക നിരക്കുമായി ഏപ്രിലിൽ സ്പെഷൽ ട്രെയിൻ സർവീസ് തുടങ്ങും. ഇവയുടെ റിസർവേഷൻ ഇന്നലെ ആരംഭിച്ചു.

എറണാകുളം - വേളാങ്കണ്ണി സ്പെഷൽ ട്രെയിൻ: ഏപ്രിൽ 4,11,18, 25, മേയ് 2,9,16,23,30, ജൂൺ 6,13,20, 27 തീയതികളിൽ എറണാകുളത്ത് നിന്ന് രാവിലെ 11 ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 7ന് വേളാങ്കണ്ണിയിൽ എത്തും.

വേളാങ്കണ്ണി - എറണാകുളം സർവീസ്: ഏപ്രിൽ 5,12,19, 26,മേയ് 3, 10,17,24,31,ജൂൺ 7,14,21,28 തീയതികളിൽ വൈകിട്ട് 6.15ന് വേളാങ്കണ്ണിയിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം ഉച്ചയ്ക്ക് 2ന് എറണാകുളത്ത് എത്തും.

എറണാകുളം - രാമേശ്വരം സ്പെഷൽ ട്രെയിൻ: ഏപ്രിൽ 2,9,16,23, 30 മേയ് 7,14, 21,28, ജൂൺ 4,11,18, 25 തിയതികളിൽ വൈകിട്ട് 7ന് എറണാകുളത്ത് നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 7.30ന് രാമേശ്വരത്ത് എത്തും.

രാമേശ്വരം - എറണാകുളം സർവിസ് : ഏപ്രിൽ 3, 10,17,24 , മേയ് 1, 8,15, 22, 29,ജൂൺ 5,12,19, 26 തിയതികളിൽ വൈകിട്ട് 4ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 4.30 ന് എറണാകുളത്ത് എത്തും.