കോഴിക്കോട് : സർവ്വോദയ സംഘത്തിന്റെ നേതൃത്വത്തിൽ മലാപ്പറമ്പിൽ പ്രവർത്തിക്കുന്ന ഗാന്ധി ആശ്രമത്തിലെ തൊഴിലാളികളും പരിസരവാസികളും ആരാധിച്ചു വരുന്ന പുരാതന ശിവലിംഗം കഴിഞ്ഞ ദിവസം തകർക്കപ്പെട്ട സംഭവത്തിലെ കുറ്റവാളികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി കെ. ഷൈനു ആവശ്യപ്പെട്ടു. ഹിന്ദു ഐക്യവേദിയുടെ പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തകർക്കപ്പെട്ട് മലീമസമായ കുറ്റിക്കാട്ടിൽ ഉപേക്ഷിക്കപ്പെട്ട ശിവലിംഗം ഹിന്ദു ഐക്യവേദി പ്രവർത്തകർ വീണ്ടെടുത്ത് പുന:പ്രതിഷ്ഠ നടത്തി. തുടർന്ന് ജില്ലാ കളക്ടർക്കും പൊലീസിലും പരാതി നൽകി.

ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി കെ.ഷൈനു , ജില്ലാ പ്രസിഡൻറ് ദാമോദരൻ കുന്നത്ത് ജില്ലാ സംഘടന സെക്രട്ടറി സതീഷ് മലപ്രം ,സഹ സംഘടന സെക്രട്ടറി സുബീഷ് ഇല്ലത്ത് ,സെക്രട്ടറി പി.കെ. പ്രേമാനന്ദൻ എന്നിവർ സംസാരിച്ചു. കോർപ്പറേഷൻ കമ്മിറ്റി ഭാരവാഹികളായ സുനിൽ കുമാർ പുത്തൂർ മഠം , വി.കെ.ഷൈജു , എം. ഗിരിജാഗദൻ , ദിവാകരൻ പാലാഴി എന്നിവർ നേതൃത്വം നൽകി.