lockel-must

രാമനാട്ടുകര: രാമനാട്ടുകര നഗരസഭയിൽ കൊറോണ രോഗവ്യാപനം തടയുന്നതിനുള്ള മുൻകരുതലുകൾ നടപടികളെകുറിച്ച് ചർച്ച ചെയ്യുന്നതിനും, നഗരസഭാതലത്തിൽ റാപ്പിഡ് റസ്‌പ്പോൺസ് ടീം രൂപീകരിക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനും യോഗം ചേർന്നു. ചെയർമാൻ വാഴയിൽ ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.

സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർ, മെഡിക്കൽ ഓഫീസർ, ഹെൽത്ത് ഇൻസ്‌പെക്ടർമാർ,ഐ.സി.ടി.എസ് ഓഫീസർ, ജെ.എച്ച്.ഐ, ജെ.പി.എച്ച്.എൻ.മാർ എന്നിവർ പങ്കെടുത്തു. നഗരസഭ ചെയർമാൻ, സെക്രട്ടറി, മെഡിക്കൽ ഓഫീസർ, ഹെൽത്ത് ഇൻസ്‌പെക്ടർ, റേഷനിംഗ് ഓഫീസർ, പാലിയേറ്റീവ് കെയർ പ്രതിനിധി എന്നിവരടങ്ങിയ റാപ്പിഡ് റസ്‌പ്പോൺസ് ടീം രൂപീകരിച്ചു. തുടർന്ന് നഗരസഭയുടെ മുഴുവൻ വാർഡുകളിലും വാർഡ് മെമ്പർമാരുടെയും, സാനിറ്റേഷൻ കമ്മിറ്റിയുടെയും നേതൃത്വത്തിൽ , ആശാവർക്കർമാർ, കുടുംബശ്രീ എന്നിവരുടെ നേതൃത്വത്തിൽ വാർഡ് ലെവൽ ആർ.ആർ.ടി രൂപീകരിക്കാൻ തീരുമാനിച്ചു.

വാർഡ് ലവൽ ആർ.ആർ.പി യോഗം ചേരാനും തീരുമാനിച്ചു. നഗരസഭ പരിധിയിലെ പൊതു പരിപാടികൾ ചുരുക്കുന്നതിന് നിർദ്ദേശം നൽകുന്നതിനും, ഹോട്ടലുകൾ തട്ടുകടകൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുവാനും, ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങൾ പരിശോധിക്കുവാനും, ആവശ്യമായ ബോധവത്കരണം നടത്തുന്നതിനും തീരുമാനിച്ചു. വൈസ് ചെയർപേഴ്‌സൺ സജന, സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളായ ഷംസുദ്ദീൻ, ബീനപ്രഭ, അബ്ദുൾ സമ്മദ്, കൗൺസിലർ ഫൈസൽ, ഫാമിലി ഹെൽത്ത് സെൻർ മെഡിക്കൽ ഓഫീസർ ഡോ. ദിവ്യ പി.കെ, ആരോഗ്യ പ്രവർത്തകരും സംബന്ധിച്ചു. നഗരസഭ സീനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ പി.പി. സുരേഷ് ബാബു സ്വാഗതവും ഹെൽത്ത് ഇൻസ്‌പെക്ടർ ഇബ്രാഹിം. സി നന്ദിയും പറഞ്ഞു.