മുക്കം: കൊറോണയ്‌ക്കെതിരായ പ്രതിരോധ നടപടികൾ ആലോചിക്കാൻ കാരശ്ശേരി പഞ്ചായത്തിലെ മതമേലദ്ധ്യക്ഷന്മാരും ആരാധനാലയങ്ങളുടെ ഭാരവാഹികളുമടങ്ങുന്ന യോഗം ചേർന്നു. കാരശ്ശേരിപഞ്ചായത്ത് വിളിച്ച യോഗം കാരശ്ശേരി ബാങ്ക് ഹാളിലാണ് നടന്നത്.
പഞ്ചായത്തിലെ വിവാഹ ചടങ്ങുകൾ, ഉത്സവങ്ങൾ, ആഘോഷ പരിപാടികൾ എന്നിവ നിറുത്തി വയ്ക്കാൻ യോഗം നിർദ്ദേശിച്ചു. വിദേശത്തു നിന്നെത്തുന്നവരെ നിരീക്ഷിക്കാൻ സംവിധാനമൊരുക്കും. വെള്ളിയാഴ്ചകളിലെ മതപരമായ ചടങ്ങുകളുടെ ദൈർഘ്യം കുറയ്‌ക്കും. മതപരമായ ആചാരങ്ങൾ ഒഴിവാക്കും.
പഞ്ചായത്ത് പ്രസിഡന്റ് വി.കെ. വിനോദ് അദ്ധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ. സജ്‌ന, വൈസ് പ്രസിഡന്റ് വി.പി. ജമീല, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അബ്ദുള്ള കുമാരനല്ലൂർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സജി തോമസ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലിസി സ്‌കറിയ, ഷംസുദ്ദീൻ, ബാലകൃഷ്ണൻ കാരശ്ശേരി, കുണ്ടുങ്ങൽ മുഹമ്മദ്, മഞ്ചറ അഹമ്മദ് കുട്ടി, സുകുമാരൻ, എം.ടി. അഷ്‌റഫ്, എം. ദിവ്യ, ജി. അബ്ദുൽ അക്ബർ, ശിഹാബ്, നടുക്കണ്ടി അബൂബക്കർ, പഞ്ചായത്ത് സെക്രട്ടറി ഒ.എ. ആൻസു എന്നിവർ സംബന്ധിച്ചു.