train

കോഴിക്കോട്: വേനലവധിക്കാലത്തെ തിരക്ക് കണക്കിലെടുത്ത് ഹൈദരാബാദ് - എറണാകുളം - ഹൈദരാബാദ് റൂട്ടിൽ ദക്ഷിണ - മദ്ധ്യ റെയിൽവേ 24 സ്പെഷ്യൽ ട്രെയിനുകൾ സർവിസ് നടത്തും.

ഹൈദരാബാദ് - എറണാകുളം സ്പെഷ്യൽ ട്രെയിൻ ( ട്രെയിൻ നമ്പർ 07117 ) : മാർച്ച് 18, 25 ഏപ്രിൽ 1, 8, 15, 22, 29 മേയ് 6, 13, 20, 27 തീയതികളിൽ ഉച്ചയ്ക്ക് 12.50 ന് പുറപ്പെട്ട് അടുത്ത ദിവസം വൈകിട്ട് 5.30 ന് എറണാകുളത്ത് എത്തും.

എറണാകുളം - ഹൈദരാബാദ് ( ട്രെയിൻ നമ്പർ 07118 ) : മാർച്ച് 19, 26 ഏപ്രിൽ 2, 9, 16, 23, 30 മേയ് 7, 14, 21, 28 തിയതികളിൽ രാത്രി 9.30ന് പുറപ്പെട്ട് അടുത്ത ദിവസം രാത്രി 10.55 ന് ഹൈദരാബാദിൽ എത്തും.

കേരളത്തിൽ ആലുവ, തൃശൂർ, ഒറ്റപ്പാലം, പാലക്കാട് എന്നീ സ്റ്റേഷനുകളിലാണ് സ്റ്റോപ്പ്.