സുൽത്താൻ ബത്തേരി: സുൽത്താൻ ബത്തേരി നഗരസഭ ചുങ്കം കീർത്തി ടവറിന് മുൻവശം ആധുനിക സൗകര്യങ്ങളോടുകൂടിയ ബസ്‌കാത്തിരിപ്പ് കേന്ദ്രം തുറന്നു. സൗജന്യ വൈഫൈ സംവിധാനം, സെക്യുരിറ്റി ക്യാമറ, എഫ്.എം.റേഡിയോ മൊബൈൽ ചാർജർ തുടങ്ങിയ സൗകര്യങ്ങൾ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലുണ്ട്.
നഗരസഭ ചെയർമാൻ ടി.എൽ.സാബു ഉദ്ഘാടനം നിർവ്വഹിച്ചു. ബത്തേരി രൂപത അദ്ധ്യക്ഷൻ ജോസഫ് മാർ തോമസ് അദ്ധ്യക്ഷത വഹിച്ചു. ഡെപ്യുട്ടി ചെയർപേഴ്സൺ ജിഷ ഷാജി, വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ സി.കെ.സഹദേവൻ, കൗൺസിലർ വി.കെ.ജോസ്, ഫാ.ജോർജ് വെട്ടിക്കാട്ടിൽ, ഫാ.സെബാസ്റ്റ്യൻ കീപ്പള്ളി, ഫാ.ബെന്നി ഇടയത്ത്,പി.എം.ജോയി എന്നിവർ സംസാരിച്ചു.
ശ്രേയസിന്റെ പ്രഥമ രക്ഷാധികാരിയായിരുന്ന സിറിൽ മാർ ബസേലിയോസിന്റെ സ്മരണാർത്ഥം ശ്രേയസ് ജൂബിലി സ്മാരകമായിട്ടാണ് ബസ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിച്ചത്.
ഫോട്ടോ അടിക്കുറിപ്പ്
ചുങ്കത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ ടി.എൽ.സാബു നിർവ്വഹിക്കുന്നു.